കണ്ണീരിന്റെ അളവെടുക്കാനെത്തുന്ന വിഷജീവികള്‍
Thamasoma News Desk ദുരന്തമോ മരണമോ സംഭവിച്ച വീട്ടിലേക്ക് ചില മനുഷ്യര്‍ ഒഴുകിയെത്തും. ആ അത്യാഹിതത്തില്‍പെട്ടുപോയ മനുഷ്യരുടെ കണ്ണീരിന്റെയും വിലാപത്തിന്റെയും ആഴമളക്കാനായി. ദു:ഖം ഉള്ളിലടക്കിപ്പിടിച്ച് പുറമേ ശാന്തതയോടെ നില്‍ക്കുന്ന ഉറ്റവരുടെ മൃഖങ്ങളിലേക്കും പ്രവൃത്തികളില്ലേക്കും കണ്ണിമ ചിമ്മാതെ അവര്‍ നോക്കിക്കൊണ്ടിരിക്കും. ആ സംഭവത്തിന്റെ അവസാനം കണ്ടിട്ടേ അവരവിടെ നിന്നും പിന്മാറുകയുമുള്ളു. അതിനു ശേഷമാണ് അവലോകനങ്ങള്‍. ഉറ്റവരുടെ കരച്ചിലിന്റെ ആഴമളക്കലുകള്‍. അത്രയ്‌ക്കൊന്നും വിഷമമില്ലെന്ന പറച്ചിലുകള്‍. എന്തേ കരയാത്തതെന്ന സംശയപ്രകടനങ്ങള്‍. മകള്‍ എത്രത്തോളം കരഞ്ഞു, മകന് കുലുക്കമില്ലായിരുന്നല്ലോ. അച്ഛനെന്തേ കരയാത്തെ. അമ്മ…