കേരളോത്സവ ലഹരിക്ക് ആവേശോജ്ജ്വലമായ പരിസമാപ്തി
Jess Varkey Thuruthel ഉത്സവത്തിമിര്‍പ്പിന്റെ ആഘോഷാരവങ്ങള്‍ക്കു കൊടിയിറങ്ങി. കളിക്കളത്തില്‍ വിജയിച്ചവര്‍ നിറഞ്ഞ ആത്മവിശ്വാസത്തോടെയും പൊരുതി തോറ്റവര്‍ അടുത്ത മത്സരത്തില്‍ എതിരാളികളെ തോല്‍പ്പിക്കാനുള്ള വാശിയോടെയും കളമൊഴിഞ്ഞിരിക്കുന്നു. കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ യുവജനങ്ങളുടെ വീറും വാശിയും വിജയിച്ചു മുന്നേറാനുള്ള ആവേശവും പതിന്മടങ്ങു ജ്വലിപ്പിച്ചു കൊണ്ടാണ് കേരളോത്സവം 2024 ന് (Keralotsavam 2024) പരിസമാപ്തി കുറിച്ചത്. ഇഞ്ചോടിച്ചു പോരടിച്ച്, നിസ്സാര പോയിന്റുകളുടെ വ്യത്യാസത്തില്‍ കപ്പ് നഷ്ടപ്പെട്ടവര്‍ അടുത്ത അങ്കത്തിനു വേണ്ടി മനസും ശരീരവും ഒരുക്കുവാനുള്ള ദൃഢതീരുമാനത്തിലാണ്. കളിക്കളത്തില്‍ വിജയിച്ചോ കപ്പു നേടിയോ എന്നതിനെക്കാള്‍…