കേരളോത്സവ ലഹരിക്ക് ആവേശോജ്ജ്വലമായ പരിസമാപ്തി

Jess Varkey Thuruthel ഉത്സവത്തിമിര്‍പ്പിന്റെ ആഘോഷാരവങ്ങള്‍ക്കു കൊടിയിറങ്ങി. കളിക്കളത്തില്‍ വിജയിച്ചവര്‍ നിറഞ്ഞ ആത്മവിശ്വാസത്തോടെയും പൊരുതി തോറ്റവര്‍ അടുത്ത മത്സരത്തില്‍ എതിരാളികളെ തോല്‍പ്പിക്കാനുള്ള വാശിയോടെയും കളമൊഴിഞ്ഞിരിക്കുന്നു. കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ യുവജനങ്ങളുടെ വീറും വാശിയും വിജയിച്ചു മുന്നേറാനുള്ള ആവേശവും പതിന്മടങ്ങു ജ്വലിപ്പിച്ചു കൊണ്ടാണ് കേരളോത്സവം 2024 ന് (Keralotsavam 2024) പരിസമാപ്തി കുറിച്ചത്. ഇഞ്ചോടിച്ചു പോരടിച്ച്, നിസ്സാര പോയിന്റുകളുടെ വ്യത്യാസത്തില്‍ കപ്പ് നഷ്ടപ്പെട്ടവര്‍ അടുത്ത അങ്കത്തിനു വേണ്ടി മനസും ശരീരവും ഒരുക്കുവാനുള്ള ദൃഢതീരുമാനത്തിലാണ്. കളിക്കളത്തില്‍ വിജയിച്ചോ കപ്പു നേടിയോ എന്നതിനെക്കാള്‍…

Read More

വാടക നല്‍കാന്‍ പണമില്ല, പഞ്ചായത്തു റോഡിലേക്കു താമസം മാറ്റി രത്‌നമ്മ

Jess Varkey Thuruthel വാടകയ്ക്കു താമസിക്കാന്‍ കൈയില്‍ പണമില്ല. പൊളിഞ്ഞു വീഴാറായ വീട്ടില്‍ ഇനി താമസിക്കാനുമാവില്ല. അയല്‍വാസിയുടെ കടുംപിടുത്തം കാരണം വീടിനു മുന്നിലൂടെയുള്ള പഞ്ചായത്തു റോഡിന്റെ പണിയും മുടങ്ങി. വീടിനായി കവളങ്ങാട് പഞ്ചായത്ത് നാലു ലക്ഷം രൂപ അനുവദിച്ചിട്ട് ഒന്നര വര്‍ഷമായി (Life Mission). ഇനിയും ഈ തുക ഉപയോഗിച്ചില്ലെങ്കില്‍ ഇതും നഷ്ടമാകും. അതിനാല്‍ വീടിന്റെ പണി പൂര്‍ത്തിയാകും വരെ പഞ്ചായത്തു റോഡില്‍ കിടക്കാനാണ് നേര്യമംഗലം 46 ഏക്കര്‍ സ്വദേശി രത്‌നമ്മയുടെ തീരുമാനം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ…

Read More
He did not just say that he will die, if there is no decision on the Katana problem

‘മരിക്കുമെന്നു വെറുതെ പറഞ്ഞതല്ല, കാട്ടാന പ്രശ്‌നത്തില്‍ ഇനിയും തീരുമാനമായില്ലെങ്കില്‍…!’

Jess Varkey Thuruthel ഞായറാഴ്ച രാത്രി വീട്ടുമുറ്റത്തെത്തിയ ആനയില്‍ നിന്നും നീണ്ടപാറ സ്വദേശിയായ മോളേല്‍ ബിജുവും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (wild elephant). വീടുപോലും ഇടിച്ചു താഴെയിടുമെന്നവര്‍ ഭയന്നിരുന്നു. രാവിലെ തങ്ങളെ സന്ദര്‍ശിക്കാനെത്തിയ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സന്തോഷ് ഉള്‍പ്പടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ അവര്‍ പൊട്ടിത്തെറിച്ചു. മരണം കണ്‍മുന്നിലെത്തിയതിന്റെ ഭീതി അവരുടെ കണ്ണുകളിലുണ്ടായിരുന്നു. ഇനി എത്രകാലം ജീവന്‍ സംരക്ഷിച്ചു പിടിക്കാനാകുമെന്ന് അവര്‍ക്കറിയില്ല. കൃഷിയും കാലിവളര്‍ത്തലും ഉപജീവനമാര്‍ഗ്ഗമായ ബിജുവിനെപ്പോലുള്ള നിരവധി കുടുംബങ്ങള്‍ക്ക് ഈ നാട്ടില്‍ ഭയരഹിതരായി ജീവിക്കണം….

Read More

അടിയന്തരാവശ്യങ്ങള്‍ക്കു പോലും സ്ഥലമില്ലാതെ നട്ടംതിരിഞ്ഞ് കവളങ്ങാട് പഞ്ചായത്ത്

ജെസ് വര്‍ക്കി തുരുത്തേല്‍ ‘തെരുവുനായ്ക്കള്‍ക്കു വാക്‌സിനേഷന്‍ നല്‍കിയ ശേഷം വീണ്ടും തെരുവിലേക്കു തന്നെ തുറന്നുവിടുകയാണ് എന്നൊരു ആക്ഷേപം പൊതുജനങ്ങള്‍ക്കുണ്ട്. നായ്ക്കള്‍ക്ക് ഷെല്‍ട്ടര്‍ ഒരുക്കാന്‍ മാത്രമല്ല, പഞ്ചായത്തിന്റെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്കു പോലും സ്ഥലം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ്,’ സിബി മാത്യു, പഞ്ചായത്ത് പ്രസിഡന്റ്, കവളങ്ങാട്. മനുഷ്യര്‍ക്ക് ദ്രോഹങ്ങള്‍ മാത്രം ചെയ്യുന്നവരാണ് തെരുവുനായ്ക്കള്‍ എന്നാണ് പലരുടേയും ചിന്താഗതി. പക്ഷേ, തെരുവില്‍ അലഞ്ഞുതിരിയുന്ന ഈ മിണ്ടാപ്രാണികള്‍ പല മാരക പകര്‍ച്ച വ്യാധികളില്‍ നിന്നും മനുഷ്യരെ സംരക്ഷിക്കുന്നവരാണ്. തെരുവില്‍ അവയുടെ എണ്ണം ഗണ്യമായി കുറയുന്നതും…

Read More