ബൈപോളാര്‍ രോഗം മരുന്ന് കൊണ്ട് ചികില്‍സിക്കണം
കല , കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് ഞാന്‍ ഒരു കൗണ്‌സലിങ്ങ് സൈക്കോളജിസ്‌റ് ആണ്, എങ്കില്‍ കൂടി ബൈപോളാര്‍ രോഗത്തിന്റെ (Bipolar Disorder) ചികിത്സയില്‍ തെറാപ്പികളും കൗണ്‌സലിങ്ങും കൊടുക്കുന്നതിനു മുന്‍പ് സൈക്ക്യാട്രിസ്റ്റിന്റെ സഹായത്തോടെയാണ് മരുന്നുകള്‍ കൊടുക്കേണ്ടത് എന്ന് പറയും. ബൈപോളാര്‍ എന്നാല്‍, രണ്ടു ദ്രുവങ്ങള്‍ ഉള്ള, തീവ്രമായ ഉന്മാദത്തിന്റെയും വിഷാദത്തിന്റെയും തലത്തിലേയ്ക്ക് മാറി മാറി പോകുന്ന രോഗാവസ്ഥ ആണ്. ഒരേ വ്യക്തിയില്‍ ജീവിതത്തിന്റെ ചില ഘട്ടത്തില്‍, സന്തോഷം തീവ്രമായി മാസങ്ങള്‍ നിലനില്‍ക്കും. അമിതമായ ഊര്‍ജ്ജസ്വലത ആണ് പ്രധാന ലക്ഷണം. രാത്രിയില്‍…