അര്‍ജ്ജുന്‍ റെസ്‌ക്യു: പാപക്കറ കഴുകി വെളുപ്പിച്ചെടുത്ത് കര്‍ണാടക കോണ്‍ഗ്രസ്

Thamasoma News Desk കര്‍ണാടകയിലെ ഷിരൂരില്‍, അതിഭീകരമായ മണ്ണിടിച്ചിലുണ്ടായതിന്റെ രണ്ടാം ദിനവും വെറും രണ്ടു ജെ സി ബി കള്‍ മാത്രമുപയോഗിച്ച് മണ്ണുമാറ്റി റോഡ് ക്ലിയര്‍ ചെയ്യുന്നത് കണ്ട്, മണ്ണിനടിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തണമെന്ന ആവശ്യവുമായി പോലീസിനെയും മറ്റും സമീപിച്ച അര്‍ജ്ജുന്റെ (Arjune) ബന്ധുക്കള്‍ക്കു ലഭിച്ചത് വെറും നിസ്സഹകരണം മാത്രമായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ ആ സംഭവത്തിനോ മണ്ണിനടിയില്‍ പെട്ട ജീവനുകളെ രക്ഷപ്പെടുത്താനോ ആദ്യമണിക്കൂറുകളില്‍ ശ്രമിച്ചതേയില്ല. ഗംഗാവാലിപ്പുഴയില്‍ ആദ്യം നടത്തിയ തെരച്ചിലില്‍ ഏതാനും മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ സംതൃപ്തരായ…

Read More

കണ്ണീരിന്റെ അളവെടുക്കാനെത്തുന്ന വിഷജീവികള്‍

Thamasoma News Desk ദുരന്തമോ മരണമോ സംഭവിച്ച വീട്ടിലേക്ക് ചില മനുഷ്യര്‍ ഒഴുകിയെത്തും. ആ അത്യാഹിതത്തില്‍പെട്ടുപോയ മനുഷ്യരുടെ കണ്ണീരിന്റെയും വിലാപത്തിന്റെയും ആഴമളക്കാനായി. ദു:ഖം ഉള്ളിലടക്കിപ്പിടിച്ച് പുറമേ ശാന്തതയോടെ നില്‍ക്കുന്ന ഉറ്റവരുടെ മൃഖങ്ങളിലേക്കും പ്രവൃത്തികളില്ലേക്കും കണ്ണിമ ചിമ്മാതെ അവര്‍ നോക്കിക്കൊണ്ടിരിക്കും. ആ സംഭവത്തിന്റെ അവസാനം കണ്ടിട്ടേ അവരവിടെ നിന്നും പിന്മാറുകയുമുള്ളു. അതിനു ശേഷമാണ് അവലോകനങ്ങള്‍. ഉറ്റവരുടെ കരച്ചിലിന്റെ ആഴമളക്കലുകള്‍. അത്രയ്‌ക്കൊന്നും വിഷമമില്ലെന്ന പറച്ചിലുകള്‍. എന്തേ കരയാത്തതെന്ന സംശയപ്രകടനങ്ങള്‍. മകള്‍ എത്രത്തോളം കരഞ്ഞു, മകന് കുലുക്കമില്ലായിരുന്നല്ലോ. അച്ഛനെന്തേ കരയാത്തെ. അമ്മ…

Read More

ഷിരൂര്‍ ഗംഗാവാലി: സുബിന്‍ നാട്പാക് സംസാരിക്കുന്നു

സുബിന്‍ നാട്പാക് ഷിരൂര്‍ ഗംഗാവാലി (Shirur Gangavalley) എഴുതാന്‍ പലതവണ എടുത്തിട്ടും ഒഴിവാക്കിയതാണ് എങ്കിലും നിലവിലെ ചര്‍ച്ചകളും ഫേസ്ബുക് ബഹളവും കണ്ടിട്ട് എഴുതാതെ പോക വയ്യ. NH 66 ഇല്‍ നിര്‍മ്മിക്കാന്‍ ഏറെ ബുദ്ദിമുട്ട് നേരിട്ട ഭാഗങ്ങളില്‍ പ്രധാനി ആണ് ഈ സ്ട്രെച്ച്. ചെങ്കുത്തായ മലനിര ഒരുവശത്ത്, അതും ഉറപ്പുള്ള പാറയുടെ സാന്നിധ്യം പൊതുവെ കുറഞ്ഞ, വെള്ള പാറകള്‍ ചെമ്മണ്ണില്‍ പൊതിഞ്ഞ ഉയര്‍ന്ന മലനിരകളാണിവിടെ. മലയുടെ പീക്ക് പോയിന്റിന്റെ പൊക്കം ഈ ഭാഗത്ത് 289 മീറ്റര്‍ ആണ്….

Read More