നിയമത്തിന്റെ പഴുതുപയോഗിച്ച് ഭാര്യയ്ക്കു ജീവനാംശം നല്‍കുന്നതില്‍ നിന്നും ഒഴിവാകാനാവില്ലെന്ന് കോടതി

നിയമത്തിന്റെ പഴുതുപയോഗിച്ച് (Legal Loophole) ഭാര്യയ്ക്കു ചിലവിനു നല്‍കുന്നതില്‍ നിന്നും ഭര്‍ത്താവിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് അലഹാബാദ് ഹൈക്കോടതി. ഭാര്യയ്ക്കു പ്രതിമാസം 5,000 രൂപ ജീവനാംശം നല്‍കണമെന്ന കുടുംബ കോടതിയുടെ ഉത്തരവിനെതിരെ നല്‍കിയ റിവിഷന്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് അലഹാബാദ് ഹൈക്കോടതി ഈ ഉത്തരവിറക്കിയത്. ആദ്യവിവാഹം നിയമപരമായി വേര്‍പെടുത്താതെ ഭാര്യ തന്റെ കൂടെ താമസിക്കുകയായിരുന്നുവെന്നും അതിനാല്‍ ജീവനാംശം നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു ഭര്‍ത്താവിന്റെ വാദം. എന്നാല്‍, പതിനഞ്ചര വര്‍ഷത്തിലേറെയായി ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുകയായിരുന്നുവെന്നും യുവതിയെ ഉപേക്ഷിച്ചത് പുരുഷനാണെന്നും ജസ്റ്റിസ് രാജീവ് മിശ്രയുടെ…

Read More