ഉയിര്‍ വേണമെങ്കില്‍, പ്രണയിക്കണം ഈ പ്രകൃതിയെ, പ്രപഞ്ചത്തെയും……
ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ മണ്ണിനെ, പ്രകൃതിയെ, കാറ്റിനെ, കടലിനെ, സൂര്യചന്ദ്രാദികളെ, അവയുടെ കോപതാപങ്ങളെ പേടിച്ചിരുന്ന, ആരാധിച്ചിരുന്ന ഒരു നാടായിരുന്നു നമ്മുടേത്….. പ്രകൃതി തരുന്ന ഓരോ സൂചനയും ആപത്തിന്റെ മുന്നോടിയെന്നു നമ്മള്‍ തിരിച്ചറിഞ്ഞിരുന്നു…… പ്രകൃതിയിലുണ്ടാകുന്ന ഓരോ മാറ്റങ്ങളെയും സസൂക്ഷ്മം നിരീക്ഷിച്ച്, തിരുത്തപ്പെടേണ്ടതിനെ തിരുത്തി, പ്രകൃതി ക്ഷോഭങ്ങളെ കഴിയുന്നത്ര വരുതിയിലാക്കി, മെച്ചപ്പെട്ടൊരു കാലാവസ്ഥയില്‍ ജീവിച്ചിരുന്നു നമ്മള്‍. അന്ന്, പ്രകൃതിയായിരുന്നു നമ്മുടെ ഏറ്റവും വലിയ പാഠപുസ്തകം, അനുഭവമായിരുന്നു ഗുരു….. ഇന്നതു മാറി……. അധ്യാപകരും അറിവുകളും വര്‍ദ്ധിച്ചു…….