ജൈവകാര്‍ഷികോത്സവത്തെ പിന്തുണച്ച് ഗായകന്‍ മധു ബാലകൃഷ്ണനും ഗാനരചയീതാവ് രാജീവ് ആലുങ്കലും
അനുഗ്രഹീത ഗായകന്‍ മധുബാലകൃഷ്ണനും ഗാനരചനയിലെ വിസ്മയം രാജീവ് ആലുങ്കലും ജൈവകാര്‍ഷീകോത്സവത്തിന് എത്തുന്നു. ഇവരെ കൂടാതെ, കാരുണ്യത്തിന്റെ പര്യായമായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ഈ ജൈവ കാര്‍ഷിക ഉത്സവത്തിന് സര്‍വ്വ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 10ന് എറണാകുളം രാജേന്ദ്ര മൈതാനിയിലാണ് ‘ജൈവ കാര്‍ഷികോത്സവം 2018’ എന്ന ജൈവ കാര്‍ഷിക വിപ്ലവ ഗാഥയുടെ ഉത്ഘാടനം. വിദ്യാര്‍ത്ഥികളും പൗരപ്രമാണിമാരും കലാസാംസ്‌കാരിക നായകരും ഈ ഉത്സവത്തില്‍ പങ്കെടുക്കും. മേള ഏപ്രില്‍ 13 ന് അവസാനിക്കും. രാസവളപ്രപയോഗവും മണ്ണിനെ മറന്നുള്ള ജീവിതവും മൂലം രോഗബാധിതരായ സമൂഹത്തിന്…