നടന്നതു കൊടും ക്രൂരത, പക്ഷേ, ദൈവമൊരെണ്ണം കൂടി ജനിച്ചിരിക്കുന്നു!

Jess Varkey Thuruthel മൂക്കിലും വായിയും പൂജാദ്രവ്യങ്ങള്‍ കയറ്റി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണ് എന്നു നിസ്സംശയം തെളിഞ്ഞാലും ഗോപന്‍ സ്വാമിയായി (Gopan Swami) ഉയര്‍ത്തപ്പെട്ട മണിയന്റെ കല്ലറയ്ക്കു മുന്നിലേക്ക് ഭക്തജനങ്ങള്‍ ഒഴുകിയെത്തും. കാരണം, മസ്തിഷ്‌കത്തില്‍ ചിതല്‍ ബാധിച്ച മനുഷ്യര്‍ക്ക് ഏതെങ്കിലുമൊരു ദൈവത്തെ കിട്ടിയാല്‍ മാത്രം മതിയാകും. മതമെന്ന കാപട്യത്തില്‍ പണിയെടുക്കാതെ മൃഷ്ടാന്നം തിന്നും കുടിച്ചും സുഖജീവിതം നയിക്കാമെന്നിരിക്കെ, ഈ ദൈവമാക്കല്‍ മനപ്പൂര്‍വ്വം നടത്തുന്നൊരു അജണ്ട മാത്രമാണ്. ദൈവത്തെയും മതങ്ങളെയും ചോദ്യം ചെയ്യുന്ന മാത്രയില്‍ വ്രണപ്പെട്ടു പോകുന്ന മതജീവികളെ…

Read More

ചിത്തഭ്രമം (കവിത)

പരിഭാഷ : പ്രീത ക്‌ളീറ്റസ് ****മൂല കവിതTha. Sri.Gururaj വിരസമാം സ്വര്‍ഗ്ഗശാന്തിയില്‍വശംകെട്ട ദൈവംഭൂമിയിലേക്കിറങ്ങി യൊരു നാള്‍കാമം ധനം ദാരിദ്ര്യം മനുജനില്‍വളര്‍ത്തും ഭാവങ്ങള്‍ കണ്ടസ്വസ്ഥനായിഅന്ധാളിച്ചു നിന്നു ഭവാന്‍!തീപ്പന്തമായി തീയമ്പുകളായിപായും തീപ്പൊരിജന്മങ്ങള്‍ക്കിടയില്‍നിലവിട്ട് വീണുബോധം പോയി പാവം നിദ്രയകന്നപ്പോള്‍ ദൈവ –മേതോ അത്യാഹിത വാര്‍ഡില്‍!കൈകാലുകള്‍ ബന്ധനത്തില്‍ !ദേഹം പൊതിഞ്ഞു ബാന്‍ഡേജില്‍ !മൂക്കില്‍ തുളയിട്ട ഓക്‌സിജന്‍ കുഴലില്‍ശ്വാസം മുട്ടി അറിയാതെയലറി‘ ഇതേത് നരകത്തിന്നറ’എന്നാലൊരു മാത്ര കൊണ്ടാ നാവടഞ്ഞുനേഴ്‌സമ്മ തന്‍ പുരികം ചുളിഞ്ഞ നോട്ടത്താല്‍നിശബ്ദതയിലാണ്ടാ പാവം ‘ദൈവം’. ദിനങ്ങളങ്ങനെ നടന്നു പോയി.ആമ ഇഴയുംപോലാ ഡിസ്ചാര്‍ജ്ജ്…

Read More

പ്രാര്‍ത്ഥന കൊണ്ടു ഭ്രാന്തു വരെ മാറ്റുന്ന പാസ്റ്റര്‍ ആശുപത്രിയില്‍ ചികിത്സയില്‍

പ്രാര്‍ത്ഥന കൊണ്ട് തലവേദന മുതല്‍ ഭ്രാന്തു വരെ മാറ്റുന്ന പാസ്റ്റര്‍ സെബാസ്റ്റ്യന്‍ മാര്‍ട്ടിന്‍ ആശുപത്രിയില്‍ ചികിത്സയില്‍. വൃക്കരോഗത്തെത്തുടര്‍ന്നാണ് പാസ്റ്റര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്. പാസ്റ്ററുടെ പ്രാര്‍ത്ഥനയും രോഗശാന്തി ശുശ്രൂഷയും കൊണ്ട് തളര്‍വാദം പോലും സുഖപ്പെടുമെന്നായിരുന്നു അവകാശവാദം. മുംബൈ ആസ്ഥാനമാക്കി പ്രാര്‍ത്ഥന നയിച്ചിരുന്ന പാസ്റ്റര്‍ സെബാസ്റ്റ്യന്‍ സ്റ്റേജ് പ്രോഗ്രാം മാത്രമല്ല, പ്രാര്‍ത്ഥന കൊണ്ടു രോഗം മാറ്റാന്‍ ഒരു ക്ലീനിക്കു കൂടി നടത്തിയിരുന്നു. വിശ്വാസത്തിന്റെ പേരില്‍ പാസ്റ്റര്‍ സെബാസ്റ്റ്യന്‍ നിരവധിപേരെയാണ് പറ്റിച്ചത്. എന്നാല്‍, പാസ്റ്റര്‍ക്ക് രോഗം വന്നപ്പോള്‍, സ്വന്തം പ്രാര്‍ത്ഥനയിലോ…

Read More