മലയാള സിനിമയിലെ ഉറഞ്ഞുതുള്ളുന്ന ജാതീയത
Compiled by: Dyuthi പകലന്തിയോളം പാടത്തു പണിയെടുത്തു തളര്‍ന്നവശരായി വരുന്ന പണിക്കാര്‍ക്ക് പറമ്പില്‍ കുഴികുത്തി കഞ്ഞികൊടുത്തതിന്റെ മാഹാത്മ്യം വിളമ്പുന്ന കൃഷ്ണകുമാര്‍ ആഗ്രഹിക്കുന്നത് ജാതിവെറിയുടെ ആ സവര്‍ണ്ണകാലഘട്ടത്തിന്റെ തിരിച്ചുവരവു തന്നെയാണ് എന്നതില്‍ സംശയമില്ല. ഒരിക്കല്‍ മോഹന്‍ലാലിനെ ഇന്റര്‍വ്യു ചെയ്തയാള്‍ ചോദിച്ചു, എന്തുകൊണ്ടാണ് എല്ലാ നായകന്മാരും നായന്മാര് എന്ന്. അതിന് മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെയായിരുന്നു, ‘അതു ഞാനും പ്രിയനും ഒക്കെ വളര്‍ന്നു വന്ന സാഹചര്യം അനുസരിച്ചാണ്.’ മലയാള സിനിമകളിലും സീരിയലുകളിലുമെന്നുമാത്രമല്ല, കലയുടെ എല്ലാ മേഖലകളിലും കൊടികുത്തി വാഴുന്നത് ഈ ജാതീയതയും…