പെണ്‍മക്കളില്ലാത്ത പൊന്നമ്മ
Jess Varkey Thuruthel മലയാളത്തിന്റെ അമ്മയായ പൊന്നമ്മയും യാത്രയായി. സോഷ്യല്‍ മീഡിയയില്‍, കവിയൂര്‍ പൊന്നമ്മയെന്ന (Kaviyoor Ponnamma) അമ്മയെക്കുറിച്ച് ഓരോരുത്തരായി എഴുതിയ ചെറുതും വലുതുമായ ലേഖനങ്ങള്‍ വായിക്കുകയായിരുന്നു. അതിലൊരാള്‍ എഴുതിയ ലേഖനത്തില്‍ കണ്ണുടക്കി. അമ്മ വേഷമല്ലാതെ മറ്റൊന്നും കൊടുക്കാന്‍ സംവിധായകര്‍ മുതിരാത്തതിനാല്‍, അമ്മവേഷത്തില്‍ തളച്ചിടപ്പെട്ട അഭിനേത്രിയാണ് കവിയൂര്‍ പൊന്നമ്മ എന്നായിരുന്നു ആ വരികള്‍. അവര്‍ വെറുമൊരു അമ്മയായിരുന്നില്ല. ആണ്‍മക്കളെ മാത്രം പ്രസവിച്ചൊരമ്മ. പ്രത്യേകിച്ചും മോഹന്‍ലാലിന്റെ. കുട്ടന്‍ എന്ന് അവര്‍ വിളിക്കുന്ന മോഹന്‍ലാലിന്റെ അമ്മയാകുമ്പോള്‍ അവരില്‍ നിറയുന്ന പ്രത്യേക…