മതഭ്രാന്തരേ…, ഈ പെണ്‍കുട്ടിയെ പുരസ്കരിച്ച് അപമാനിച്ചത് എന്തിന്?
Jess Varkey Thuruthel പെണ്‍ശരീരം കാണുമ്പോള്‍ ലൈംഗിക ത്വര ആളിക്കത്തുന്ന, അവളെ പ്രാപിക്കാന്‍ ആര്‍ത്തിപൂണ്ടു നടക്കുന്ന മതഭ്രാന്തരായ ആണ്‍സമൂഹത്തോടാണ് പറയാനുള്ളത്. ണനുഷ്യമനസില് വിഷം കലര്‍ത്താതെ ഇറങ്ങിപ്പോകുമോ? ഏതു മതത്തില്‍പ്പെട്ട ഭ്രാന്തനായാലും നിങ്ങളെ ഇവിടെ ആവശ്യമില്ല…! തന്റെ 19-ാം വയസില്‍ വിമാനം പറത്തിയ മിടുക്കിയായ മറിയം ജുമാനയെ (Mariyam Jumana) ഇത്തരത്തില്‍ അപമാനിക്കാതിരിക്കാനുള്ള വകതിരിവെങ്കിലും കാണിച്ചു കൂടായിരുന്നോ നിങ്ങള്‍ക്ക്? സ്ത്രീകള്‍ വിദ്യാഭ്യാസം ചെയ്താല്‍ അവര്‍ പ്രേമലേഖനമെഴുതാന്‍ പഠിക്കുമെന്ന ചിന്തയാലാണത്രെ അവളുടെ വിദ്യാഭ്യാസമവര് നിഷേധിച്ചത്! ഇപ്പോള്‍ പഠിക്കാന്‍ അവര്‍ക്ക് അനുമതിയുണ്ട്,…