ഉരുള്‍പൊട്ടല്‍: കേരളത്തിനും തമിഴ്നാടിനും ഗ്രീന്‍ ട്രിബ്യൂണല്‍ നോട്ടീസ്
Thamasoma News Desk ഉരുള്‍പൊട്ടലുണ്ടായ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. ഇതിനിടയില്‍, പരിസ്ഥിതിക്ക് പ്രാധാന്യം നല്കാതെയുള്ള വികസനത്തിന്റെ പേരില്‍ കേരളത്തിനും തമിഴ്നാടിനുമെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എന്‍ജിടി) (National Green Tribunal (NGT) )തെക്കന്‍ ബെഞ്ച് സ്വമേധയാ കേസെടുത്തു. ഉരുള്‍ പൊട്ടാന്‍ സാധ്യതയുള്ള ഈ പ്രദേശങ്ങളില്‍ ഇത്രയേറെ കെട്ടിടങ്ങള്‍ എങ്ങനെ ഉണ്ടായി എന്നതിന് വിശദീകരണം നല്‍കാനും ഹരിത ട്രിബ്യൂണല്‍ ആവശ്യപ്പെട്ടു. പാരിസ്ഥിതികമായി സെന്‍സിറ്റീവ് ആയതും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതുമായ പശ്ചിമഘട്ട പ്രദേശങ്ങളില്‍ അനധികൃതമായി നിരവധി റിസോര്‍ട്ടുകള്‍ പണിതതിനെതിരെയാണ് കേസ്. ഇരു…