നീണ്ടപാറയിലെ ആനപ്രശ്‌നം: ജനജാഗ്രത സമിതി യോഗം നാളെ

Thamasoma News Desk നേര്യമംഗലം നീണ്ടപാറയിലെ കാട്ടാന പ്രശ്‌നം പരിഹരിക്കുന്നതിനായി തൂക്കു കമ്പിവേലി സ്ഥാപിക്കുന്നതു സംബന്ധിച്ച ജനജനജാഗ്രത സമിതി യോഗം നാളെ (25th Sept 2024) മൂന്നുമണിക്ക് നഗരംപാറ ഫോറസ്റ്റ് സ്‌റ്റേഷനില്‍ (Forest range office) ചേരുവാന്‍ തീരുമാനിച്ചു. കരിമണല്‍ മുതല്‍ ചെമ്പന്‍കുഴി വരെയുള്ള 5 കിലോമീറ്റര്‍ ദൂരത്ത് സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കാനാണ് തീരുമാനമായത്. ഇതിന്റെ ഭാഗമായി ലൈന്‍ ക്ലിയര്‍ ചെയ്യുന്നതിന്റെ ഭാഗമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ജനങ്ങളുടെ സമ്മതം തേടുന്നതിനുള്ള മീറ്റിംഗ് ആണിത്. നേര്യമംഗലം റേഞ്ച്…

Read More
He did not just say that he will die, if there is no decision on the Katana problem

‘മരിക്കുമെന്നു വെറുതെ പറഞ്ഞതല്ല, കാട്ടാന പ്രശ്‌നത്തില്‍ ഇനിയും തീരുമാനമായില്ലെങ്കില്‍…!’

Jess Varkey Thuruthel ഞായറാഴ്ച രാത്രി വീട്ടുമുറ്റത്തെത്തിയ ആനയില്‍ നിന്നും നീണ്ടപാറ സ്വദേശിയായ മോളേല്‍ ബിജുവും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (wild elephant). വീടുപോലും ഇടിച്ചു താഴെയിടുമെന്നവര്‍ ഭയന്നിരുന്നു. രാവിലെ തങ്ങളെ സന്ദര്‍ശിക്കാനെത്തിയ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സന്തോഷ് ഉള്‍പ്പടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ അവര്‍ പൊട്ടിത്തെറിച്ചു. മരണം കണ്‍മുന്നിലെത്തിയതിന്റെ ഭീതി അവരുടെ കണ്ണുകളിലുണ്ടായിരുന്നു. ഇനി എത്രകാലം ജീവന്‍ സംരക്ഷിച്ചു പിടിക്കാനാകുമെന്ന് അവര്‍ക്കറിയില്ല. കൃഷിയും കാലിവളര്‍ത്തലും ഉപജീവനമാര്‍ഗ്ഗമായ ബിജുവിനെപ്പോലുള്ള നിരവധി കുടുംബങ്ങള്‍ക്ക് ഈ നാട്ടില്‍ ഭയരഹിതരായി ജീവിക്കണം….

Read More

ഇനിയും ഞങ്ങള്‍ അടങ്ങിയിരിക്കില്ല; വന്യമൃഗാക്രമണത്തിനെതിരെ സംഘടിച്ച് നീണ്ടപാറ നിവാസികള്‍

Jess Varkey Thuruthel & D P Skariah ‘പാറയിടുക്കില്‍ കുടുങ്ങിയ ബാബു എന്ന ചെറുപ്പക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് കോടികളാണ്. സൈന്യം തന്നെ അതിനായി മുന്നിട്ടിറങ്ങി. പക്ഷേ, പെരിയാര്‍ തീരത്ത് താമസിക്കുന്ന നീണ്ടപാറ-കരിമണല്‍-കാഞ്ഞിരവേലി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും സ്വസ്ഥജീവിതത്തിനും വേണ്ടി സര്‍ക്കാര്‍ ചെറുവിരല്‍പോലും അനക്കുന്നില്ല. നീണ്ട പ്രതിഷേധങ്ങള്‍ക്കും ചില ആത്മഹത്യാ ശ്രമങ്ങള്‍ക്കും സമരങ്ങള്‍ക്കും അധികാരികളുടെ മനസുമാറ്റാനും കഴിഞ്ഞിട്ടില്ല. കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് അന്ന് പീതാംബരന്‍ എന്ന കര്‍ഷകന്റെ മകന്‍ രക്ഷപ്പെട്ടത്….

Read More