വനത്തില്‍ മാലിന്യം തള്ളിയ ലോറി പിടികൂടി നഗരംപാറ വനംവകുപ്പ്
Thamasoma News Desk ആലുവ-കുമളി ദേശീയ പാതയില്‍, നേര്യമംഗലത്ത് വനമേഖലയില്‍ (Forest area) മാലിന്യം തള്ളിയ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ലോറി ഉള്‍പ്പടെ കസ്റ്റഡിയിലെടുത്ത് നഗരംപാറ വനംവകുപ്പ്. കമ്പത്തു നിന്നും എറണാകുളത്തേക്ക് മുന്തിരി കയറ്റിപ്പോയ ശേഷം തിരിച്ചു വരവെയാണ് പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള അജൈവ മാലിന്യങ്ങള്‍ വനമേഖലയില്‍ തള്ളിയത്. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള TN 60 AW 5007 എന്ന ലോറിയും ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നുപേരെയുമാണ് പിടികൂടിയത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ലോറിയും ജീവനക്കാരെയും കവളങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കു കൈമാറി. കഴിഞ്ഞ…