കള്ള ബലാത്സംഗപ്പരാതിക്കാര്‍ക്കുള്ള ശിക്ഷയെന്ത്?

Jess Varkey Thuruthel ”ആദ്യം ചോദിച്ചപ്പോള്‍ നിങ്ങള്‍ ആ തീയതി തെറ്റിച്ചു പറഞ്ഞത് എന്തിനായിരുന്നു?’ ‘അത് ഞാന്‍ ഉറക്കപ്പിച്ചിലായിരുന്നു….’ ‘ഈ കേസിനെ പിന്തുണയ്ക്കുന്ന തരത്തില്‍ എന്തെങ്കിലും തെളിവുകള്‍ നിങ്ങള്‍ക്ക് ഹാജരാക്കാനുണ്ടോ?’ ‘തെളിവു കണ്ടെത്തേണ്ടത് പോലീസല്ലേ? (Increasing number of fake rape cases) സിനിമാ നടന്മാരായ മുകേഷ്, ജയസൂര്യ, നിവിന്‍ പോളി, സിദ്ധിഖ് തുടങ്ങിയ നിരവധി പേര്‍ക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചവരില്‍ രണ്ടുപേരോട് ചില ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ അവര്‍ അതിനു നല്‍കിയ മറുപടിയായിരുന്നു ഇത് ….

Read More

പരാതിക്കാരിയുടെ പേരു വെളിപ്പെടുത്തിയ 8 വാര്‍ത്താ ചാനലുകള്‍ക്കെതിരെ കേസ്

Jess Varkey Thuruthel പ്രൊഡ്യൂസര്‍ എ കെ സുനില്‍, നടന്‍ നിവിന്‍ പോളി എന്നിവരുള്‍പ്പടെ 6 പേര്‍ക്കെതിരെ ലൈംഗിക പീഡനപരാതി നല്‍കിയ യുവതിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയ 8 ഓണ്‍ലൈന്‍ വാര്‍ത്താ ചാനലുകള്‍ക്കെതിരെ (Online news channels) കേസെടുത്തതായി ഊന്നുകല്‍ പോലീസ്. പരാതിക്കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പീഡനകേകേസിന്റെ അന്വേഷണം നടത്തുന്നത് പ്രത്യേക അന്വേഷണ സംഘമാണ്. തെളിവെടുപ്പിന്റെ ഭാഗമായി പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറിയിരിക്കുകയാണ് പരാതിക്കാരി. നിവിന്‍ പോളിയുടേയും പരാതിക്കാരിയുടെയും പാസ്‌പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ മാത്രമേ ഇരുവരും…

Read More

‘വേണ്ടത് പാസ്‌പോര്‍ട്ട് പരിശോധന, വിനീത് ശ്രീനിവാസന്റെ സര്‍ട്ടിഫിക്കറ്റ് അല്ല’

Jess Varkey Thuruthel നിവിന്‍ പോളിക്കെതിരായ ലൈംഗിക പീഡന പരാതിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ നിരവധിയുണ്ട്. പക്ഷേ, അപ്പോഴും അവര്‍ ആവശ്യപ്പെടുന്ന പ്രധാനപ്പെട്ടൊരു കാര്യമുണ്ട്. നിവിന്‍ പോളി ഉള്‍പ്പടെയുള്ളവരുടെ പാസ്‌പോര്‍ട്ട് പരിശോധിക്കണം എന്നാണത്. യുവതി താമസിച്ചിരുന്ന ഫ്‌ളാറ്റിലെയും പുറത്തെയും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കണം, ഫ്‌ളോറാ ക്രീക്ക് ഹോട്ടലിലെ സി സി ടി വി പരിശോധിക്കണം, ഈ ആറുപേരും യുവതിയും ഒരുമിച്ചുണ്ടായിരുന്നു എന്നു പറയപ്പെടുന്ന ദിവസങ്ങളില്‍ മൊബൈല്‍ രേഖകള്‍ പരിശോധിച്ച് ഇവരെല്ലാം ഒരുമിച്ചുണ്ടായിരുന്നോ ഇല്ലയോ എന്ന…

Read More

‘എന്തിനാണ് രണ്ടുതവണ കെണിയില്‍ കുടുങ്ങിയത്?’ ഉത്തരം പറയാതെ പരാതിക്കാരി

Jess Varkey Thuruthel നിവിന്‍ പോളി (Nivin Pauly) ഉള്‍പ്പടെയുള്ള ആറുപേര്‍ പീഡിപ്പിച്ചത് ഒരു തവണയല്ല, മറിച്ച് മൂന്നു തവണയായിരുന്നുവെന്ന് നേര്യമംഗലം സ്വദേശിയായ യുവതി. ആദ്യം പ്രൊഡ്യൂസര്‍ എ കെ സുനില്‍ ആണ് പീഡിപ്പിച്ചത്. ദുബായിലെ ഹോട്ടല്‍ ഫ്‌ളോറ ക്രീക്കില്‍ വച്ചായിരുന്നു അത്. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്നു പറഞ്ഞു വിളിച്ചു വരുത്തിയായിരുന്നു പീഡനം. അവിടെ നിന്നും രക്ഷപ്പെട്ടു പോന്ന യുവതിയെ പിന്നീട് ഇവരുടെ തന്നെ ഫ്‌ളാറ്റില്‍ ബന്ധനസ്ഥയാക്കി നിവിന്‍ പോളി ഉള്‍പ്പടെയുള്ളവര്‍ പീഡിപ്പിക്കുകയായിരുന്നു എന്നു യുവതി…

Read More

‘ഇതൊരു ഹണി ട്രാപ്പ് ആണെങ്കില്‍ അതും പോലീസ് തെളിയിക്കട്ടെ’ പരാതിക്കാരി

Jess Varkey Thuruthel ‘നിവിന്‍ പോളി (Nivin Pauly) ഉള്‍പ്പടെയുള്ളവരില്‍ നിന്നും എനിക്കു നേരിടേണ്ടി വന്ന ക്രൂര പീഡനങ്ങളെക്കുറിച്ച് പൂര്‍ണ്ണമായും ഞാന്‍ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രമുഖരെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടാനാണ് ഞാന്‍ ശ്രമിക്കുന്നതെന്നാണ് എനിക്കെതിരെ വരുന്ന വലിയൊരു ആരോപണം. എനിക്കു പറയാനുള്ളത് അന്വേഷണ ഉദ്യോഗസ്ഥരോടാണ്. പണം തട്ടാനുള്ള കള്ളപ്പരാതിയാണോ ഹണിട്രാപ്പാണോ എന്നെല്ലാം അന്വേഷിക്കേണ്ടത് പോലീസാണ്. അവര്‍ക്കു മുന്നില്‍ എല്ലാം പറയാന്‍ ഞാന്‍ തയ്യാറാണ്,’ പ്രൊഡ്യൂസര്‍ എ കെ സുനില്‍, നടന്‍ നിവിന്‍ പോളി എന്നിവരുള്‍പ്പടെ…

Read More

‘കേസ് കൊടുക്കേണ്ടത് ദുബായില്‍ ആണെന്ന് ഊന്നുകല്‍ പോലീസ് പറഞ്ഞു’

Thamasoma News Desk നടന്‍ നിവിന്‍ പോളി (Actor Nivin Pauly) ഉള്‍പ്പടെ 6 പേര്‍ക്കെതിരെ പീഡന പരാതി നല്‍കിയ യുവതിയോട് സംഭവം നടന്നത് ദുബായിലായതിനാല്‍ അവിടെ കേസു കൊടുക്കാന്‍ ഊന്നുകല്‍ പോലീസ് പറഞ്ഞതായി യുവതി. അവരെല്ലാം വമ്പന്‍മാര്‍ ആണെന്നും കേസ് തെളിയില്ലെന്നും ഊന്നുകല്‍ പോലീസ് പറഞ്ഞതായും യുവതി പറഞ്ഞു. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് ഭാഗീകമായിട്ടായാലും പുറത്തു വരുംമുന്‍പേ തന്നെ യുവതി പരാതിയുമായി ഊന്നുകല്‍ പോലീസില്‍ ചെന്നിരുന്നു. എന്നാല്‍ സംഭവം നടന്നത് ദുബായില്‍ ആയതിനാല്‍ അവിടെയാണ് കേസ്…

Read More

നട്ടെല്ലില്ലാത്തവരെ സൂപ്പര്‍സ്റ്റാറുകളെന്നു വിളിക്കുന്നതെങ്ങനെ?

Jess Varkey Thuruthel ഹേമ കമ്മറ്റി റിപ്പോര്‍ട്ട് (Hema Committee Report) ഭാഗീകമായി പുറത്തു വന്നതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ വന്‍തോതിലുള്ള വെള്ളപൂശലുകളാണ് നടക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ തുടങ്ങിയ നിരവധി സൂപ്പര്‍ മെഗാ താരങ്ങളുടെ (Super Stars) ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലെമ്പാടും പറന്നു നടക്കുകയാണ്. താഴെ ഒരു ക്യാപ്ഷനും. ഹേമ കമ്മറ്റിയില്‍ പരാമര്‍ശിക്കപ്പെട്ടവരുടെ ലിസ്റ്റില്‍ 100 ശതമാനവും ഉള്‍പ്പെട്ടിട്ടില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പുള്ളവര്‍ ഇവരാണ് ന്നിങ്ങനെയാണ് ആ ക്യാപ്ഷനുകള്‍. മലയാള സിനിമ കറങ്ങുന്നതു തന്നെ മമ്മൂട്ടി, മോഹന്‍ലാല്‍…

Read More