ഓണം: സമരോത്സുകമായ ഒരു ഓര്‍മപ്പെടുത്തല്‍
ഷാജി കിഴക്കേടത്ത് ഐതിഹ്യവുമായി കൂട്ടിചേര്‍ക്കപ്പെട്ട് തനിമ നഷ്ടപ്പെട്ടുപ്പോയ ഒരു ആഘോഷമാണ് ഓണം എന്നത് ഓര്‍ക്കപ്പെടേണ്ട, ഓര്‍മിച്ചെടുക്കേണ്ട കാലമാണ് ഇന്ന്. കര്‍ഷകരുടെ വിളപ്പെടുപ്പ്, കാര്‍ഷികമേഖലയില്‍ പണിയെടുക്കുന്നവരുടെ ആഹ്‌ളാദത്തിന്റെ നിമിഷങ്ങളാണ് ! സമൃദ്ധമായ വിളപ്പെടുപ്പിന്റെ ആഹ്‌ളാദലഹരിയില്‍ കര്‍ഷകര്‍ മതിമറന്നുആഘോഷിച്ച കൊയ്ത്തുത്സവത്തോട് മഹാബലിയുടെ കഥ കൂട്ടിചേര്‍ത്തതിനു പിന്നില്‍ സങ്കുചിതമായ താല്പര്യങ്ങളുണ്ടോ ഇല്ലയോ എന്നത് ഇന്ന് പ്രസക്തമല്ല ! കാരണം മഹാബലിയുടെ കഥ ഒരു ഐതിഹ്യമാണെങ്കിലും മാനുഷരെല്ലാം വിഭാഗീയതകള്‍ എല്ലാം ഉപേക്ഷിച്ച് തുല്യതയോടെ, ആഹ്‌ളാദചിത്തരായി ജീവിക്കുന്ന,പ്രതീക്ഷാഭരിതമായ ഒരു കാലത്തിന്റെ സന്ദേശം നല്‍കുന്നുണ്ട്. സഹോദരന്‍ അയ്യപ്പന്‍…