മനുഷ്യദ്രോഹികള്‍ക്കു മാത്രമേ സര്‍ക്കാര്‍ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജപ്രചാരണം നടത്താനാവൂ

Zachariah മനുഷ്യവിരുദ്ധത കുത്തിനിറച്ച വെര്‍ബല്‍ ഡയേറിയ ആദ്യം വിളമ്പിയത് ഹാഷ്മി താജ് ഇബ്രാഹിമാണ്. പിന്നീട് അതു പലരുമെടുത്തുപയോഗിച്ചു, ഇപ്പോഴും ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. ആ അപരാധത്തില്‍ നിന്നും വെളിയില്‍ ചാടാന്‍ ഹാഷ്മി എത്രത്തോളം ശ്രമിച്ചാലും ചെയ്തു വച്ച ദ്രോഹത്തിന് ഒന്നും സംഭവിക്കുന്നില്ല. കാരണം അത്രത്തോളം സാമൂഹ്യദ്രോഹം വളിച്ച സാഹിത്യം കുത്തിനിറച്ച ആ ഡയലോഗ് ചെയ്തുകഴിഞ്ഞു (CMDRF). നേരിട്ടു കൊടുത്തുകൊള്ളാം എന്നതും നിങ്ങള്‍ക്കു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചു കൊള്ളാം എന്നു പറയുന്നതും തുല്യം. ഒന്നും ചെയ്യില്ല, ആരെങ്കിലും ചെയ്യാന്‍ താല്‍പര്യപ്പെട്ടാല്‍…

Read More

പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലഘട്ടം ചരിത്രം തങ്ക ലിപികളില്‍ രേഖപ്പെടുത്തും

Written by: സഖറിയ കേരളം കണ്ടതില്‍വച്ചേറ്റവും മോശപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നു പറയുന്നവര്‍ക്കുള്ളതാണ് ഈ ലേഖനം. ധാര്‍ഷ്ട്ര്യത്തിന്റെ ആള്‍രൂപമെന്നോ പാവങ്ങളുടെ കണ്ണുനീര്‍ കാണാത്തവനെന്നോ എന്തു വേണമെങ്കിലും ആ മനുഷ്യനെ അധിക്ഷേപിക്കാം. പക്ഷേ, ഇന്നല്ലെങ്കില്‍ നാളെ, കാലം ആ മനുഷ്യന്റെ പേര്‍ തങ്കലിപികളില്‍ രേഖപ്പെടുത്തും, തീര്‍ച്ച. കാരണം, ഭരണത്തിന്റെ തലപ്പത്ത് ആ മനുഷ്യനല്ലായിരുന്നുവെങ്കില്‍ കേരള സംസ്ഥാനം ഇന്നുണ്ടാവില്ലായിരുന്നു. അത്രയേറെ പ്രതിസന്ധികളെ നേരിട്ടു എന്നതു മാത്രമല്ല, വികസനത്തിലേക്ക്് നാടിനെ നയിക്കാനും അദ്ദേഹത്തിനു സാധിച്ചു എന്നതാണ് അദ്ദേഹത്തിന്റെ ഭരണ മികവ്….

Read More

ഭിന്നശേഷി സൗഹൃദം വാക്കുകളില്‍ മാത്രം

Jess Varkey Thuruthel ഓട്ടിസം ബാധിച്ച കുട്ടികളെ സ്‌നേഹത്തില്‍ വളര്‍ത്തിയെടുക്കണമെന്ന ബാനറുമായി നില്‍ക്കുന്നത് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആര്‍ ബിന്ദുവുമാണ്. പക്ഷേ, ഓട്ടിസം ഉള്‍പ്പടെയുള്ള, ഭിന്നശേഷിക്കാരായ കുട്ടികള്‍ ഈ സമൂഹത്തില്‍ വളരുന്നത് എത്രമാത്രം ദുരിതപൂര്‍ണ്ണമാണ് എന്ന് നമ്മുടെ ഭരണസംവിധാനം ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം. കാരണം, ഉണ്ടായിരുന്നുവെങ്കില്‍, ഒരു റോഡു പണിയുമ്പോള്‍പ്പോലും അവര്‍ക്കു കൂടി സഞ്ചാരയോഗ്യമായ രീതിയില്‍ അവ പണിയുമായിരുന്നു. പണിതീര്‍ന്ന റോഡിന്റെ അരികുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഭിന്നശേഷിക്കാരായ, കാഴ്ചപരിമിതരായ ആളുകള്‍ക്ക് സഞ്ചാരയോഗ്യമാണോ അത്? ചില വൈദ്യുതി…

Read More

ജനങ്ങളെ കാണുമ്പോള്‍ പിണറായി ഇങ്ങനെ ഭയക്കുന്നുവിറയ്ക്കുന്നുവെങ്കില്‍…..

Written By: Jess Varkey Thuruthel & D P Skariah അടിച്ചമര്‍ത്തപ്പെട്ടവരുടെ മോചനത്തിനു വേണ്ടി ഉയര്‍കൊണ്ട പാര്‍ട്ടിയുടെ ഇന്ത്യയിലെ നിലവിലുള്ള ഒരേയൊരു ഭരണാധികാരിയാണ് സഖാവെന്ന വാക്കിന്റെ അര്‍ത്ഥം പോലും നേരെചൊവ്വേ അറിയില്ലാത്ത കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ മനുഷ്യരും സുഹൃത്തുക്കളാണ് എന്ന അര്‍ത്ഥത്തിലാണ് കേരളത്തിലെ ഇടതു പക്ഷമുന്നേറ്റം എല്ലാവരെയും സഖാവെന്നു വിളിച്ചു തുടങ്ങിയത്. അതായത്, സൗഹൃദങ്ങളില്‍ വലിപ്പച്ചെറുപ്പങ്ങളില്ലെന്നര്‍ത്ഥം. തോളില്‍ കൈയിട്ടു നടക്കാന്‍ സ്വാതന്ത്ര്യമുള്ളവരാണ് സുഹൃത്തുക്കള്‍. സഖാവെന്നാല്‍ സുഹൃത്തെന്നാണ് ഇടതു പക്ഷം അര്‍ത്ഥമാക്കുന്നതെങ്കില്‍, സഖാവ് നേതാവായാലും…

Read More