സാനിറ്ററി നാപ്കിനുകളില്‍ മാരക വിഷരാസവസ്തുക്കള്‍
Thamasoma News Desk സാനിറ്ററി നാപ്കിനുകളിലും കുട്ടികള്‍ക്കുള്ള ഡയപ്പറുകളിലും മാരക രാസവിഷവസ്തുക്കളെന്ന് പഠന റിപ്പോര്‍ട്ട്. ഇവയുടെ തുടര്‍ച്ചയായ ഉപയോഗം ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇവയില്‍ ഇപയോഗിച്ചിരിക്കുന്ന അസെറ്റോണ്‍ നെഫ്രോടോക്‌സിസിറ്റിക്കു കാരണമാകുന്നു. ഡൈക്ലോറോമീഥേന്‍ ഉയര്‍ന്ന സാന്ദ്രതയില്‍ എക്‌സ്‌പോഷര്‍ ചെയ്യുന്നത് അബോധാവസ്ഥയിലേക്കും പിന്നീട് മരണത്തിനും കാരണമായേക്കാം. നാപ്കിനുകള്‍ ഉപയോഗിക്കുന്നതിലൂടെ ശരീരത്തിലെത്തുന്ന എന്‍-ഹെക്‌സെയ്ന്‍ പെരിഫറല്‍ ഞരമ്പുകളിലും പേശികളിലും വിഷാംശം ഉണ്ടാക്കുന്നതിനു കാരണമാകുന്നു. ഇത്തരത്തില്‍ ശരീരത്തിലെത്തുന്ന മറ്റൊരു മാരക വിഷാംശമാണ് ക്ലോറോഫോം. ഉയര്‍ന്ന സാന്ദ്രതയില്‍ ശരീരത്തിലെത്തുന്ന ക്ലോറോഫം…