ചിത്തഭ്രമം (കവിത)
പരിഭാഷ : പ്രീത ക്‌ളീറ്റസ് ****മൂല കവിതTha. Sri.Gururaj വിരസമാം സ്വര്‍ഗ്ഗശാന്തിയില്‍വശംകെട്ട ദൈവംഭൂമിയിലേക്കിറങ്ങി യൊരു നാള്‍കാമം ധനം ദാരിദ്ര്യം മനുജനില്‍വളര്‍ത്തും ഭാവങ്ങള്‍ കണ്ടസ്വസ്ഥനായിഅന്ധാളിച്ചു നിന്നു ഭവാന്‍!തീപ്പന്തമായി തീയമ്പുകളായിപായും തീപ്പൊരിജന്മങ്ങള്‍ക്കിടയില്‍നിലവിട്ട് വീണുബോധം പോയി പാവം നിദ്രയകന്നപ്പോള്‍ ദൈവ –മേതോ അത്യാഹിത വാര്‍ഡില്‍!കൈകാലുകള്‍ ബന്ധനത്തില്‍ !ദേഹം പൊതിഞ്ഞു ബാന്‍ഡേജില്‍ !മൂക്കില്‍ തുളയിട്ട ഓക്‌സിജന്‍ കുഴലില്‍ശ്വാസം മുട്ടി അറിയാതെയലറി‘ ഇതേത് നരകത്തിന്നറ’എന്നാലൊരു മാത്ര കൊണ്ടാ നാവടഞ്ഞുനേഴ്‌സമ്മ തന്‍ പുരികം ചുളിഞ്ഞ നോട്ടത്താല്‍നിശബ്ദതയിലാണ്ടാ പാവം ‘ദൈവം’. ദിനങ്ങളങ്ങനെ നടന്നു പോയി.ആമ ഇഴയുംപോലാ ഡിസ്ചാര്‍ജ്ജ്…