കൂച്ചുവിലങ്ങ് വേണ്ടത് മാധ്യമങ്ങള്‍ക്കല്ല, ജനങ്ങളെ പറ്റിക്കുന്ന ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും
മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാന്‍ ഒരുതവണ കൂടി കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചു, പക്ഷേ നടന്നില്ല. കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകരുടെ അക്രെഡിറ്റേഷന്‍ റദ്ദാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചത്. വാര്‍ത്ത വ്യാജമാണെന്നു തെളിഞ്ഞാല്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രെഡിറ്റേഷന്‍ റദ്ദാക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഈ നിയമത്തിലൂടെ ഇന്ത്യയിലെ മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കാവല്‍ നായ്ക്കളാണ് മാധ്യമങ്ങള്‍. അനീതി കാണുമ്പോള്‍ കുരയ്ക്കാന്‍ വിധിക്കപ്പെട്ടവര്‍. ചിലപ്പോള്‍, ആ കുര വെറും സംശയത്തിന്റെ പേരില്‍ മാത്രമായിരിക്കാം, എങ്കിലും അവറ്റകള്‍ക്ക് കുരച്ചേ തീരൂ. കുരയ്ക്കുന്നവര്‍ക്ക് കൂച്ചുവിലങ്ങിടുമ്പോള്‍, കള്ളന്മാരെ എന്തു…