വയസ് 99, യോഗയില്‍ അത്ഭുതം തീര്‍ത്ത് നാനമ്മാള്‍
യോഗയിലെ അത്ഭുതത്തിന് 99 വയസ്. ഈ വയസിലും അവരുടെ ശരീരം അവരുടെ ഇച്ഛയ്ക്കൊത്ത് വഴങ്ങുന്നു. നന്നെ ചെറുപ്പത്തില്‍, തന്റെ മൂന്നാം വയസുമുതല്‍, ഒരു തപസ്യ പോലെ തുടങ്ങിയതാണ് നാനമ്മാളുടെ യോഗ പ്രാക്ടീസ്. ഈ 99-ാം വയസിലും അവരതു തുടരുന്നു, ഒരു ദിവസം പോലും മുടങ്ങാതെ….. മുത്തച്ഛന് രംഗസാമി, അമ്മയുടെ അച്ഛന് മന്നാര്‍സാമി എന്നിവരാണ് നാനമ്മാളിനെ യോഗയുടെ ലോകത്തേക്ക് കൊണ്ടുവന്നത്. മുത്തച്ഛന്മാര് യോഗ ചെയ്യുമ്പോള്‍ കൊച്ചു നാനമ്മാള്‍ അത് അനുകരിക്കും. അങ്ങനെ പതിയെ പതിയെ അവള് യോഗ സ്വായക്തമാക്കി….