അടുക്കളയുമായി അരങ്ങത്തെത്തിയവര്‍

Jess Varkey Thuruthel & Zachariah അടുക്കളയില്‍ നിന്നും അരങ്ങത്തേക്കെത്താനായിരുന്നു ഒരുകാലത്ത് സ്ത്രീകള്‍ സമരം നടത്തിയത്. നീതിക്കും സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി അവര്‍ സര്‍വ്വശക്തിയുമെടുത്തു പോരാടി. പഠിക്കുവാന്‍ അവള്‍ക്ക് അനുവാദമില്ലായിരുന്നു. വീടും വീട്ടുകാരെയും സംരക്ഷിച്ച് അടുക്കളയുടെ മൂലകളില്‍ വീടിന്റെ അകത്തളങ്ങളില്‍ മാത്രമവള്‍ ഒതുങ്ങിക്കൂടി. ഏറെ പോരാട്ടങ്ങള്‍ക്കൊടുവില്‍, അവള്‍ വിജയത്തിലെത്തി. വിദ്യാഭ്യാസത്തില്‍ ഇന്ന്, പുരുഷന്മാരെക്കാള്‍ മുന്‍പന്തിയില്‍ സ്ത്രീകളാണ്. പക്ഷേ, അവള്‍ നേടിയ വിദ്യാഭ്യാസം അവളുടെ പോലും ഉയര്‍ച്ചയ്ക്കായി അവള്‍ ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് സങ്കടകരം. അവളെ പറക്കാന്‍ അനുവദിക്കാതെ കൈകാലുകള്‍…

Read More

കേരളത്തില്‍ അക്കൗണ്ട് തുറക്കും മുമ്പേ ബി ജെ പിയുടെ തേര്‍വാഴ്ച

Jess Varkey Thuruthel കേരളത്തില്‍ നിന്നും യുവതീ-യുവാക്കള്‍ വിദേശ രാജ്യങ്ങളിലേക്ക് കൂട്ടത്തോടെ പലായനം ചെയ്യുന്നതിന് ഇടതുപക്ഷ സര്‍ക്കാരിനെ മുള്‍മുനയില്‍ നിറുത്തുന്നവര്‍ ഈ കാഴ്ചയിലേക്കു കൂടിയൊന്നു കണ്ണോടിക്കണം. സദാചാരം നടപ്പാക്കാനിറങ്ങിയ ബി ജെ പിയുടെ കുലസ്ത്രീകളെ ഒരു നിരീക്ഷിക്കണം. സാധിക്കുമെങ്കില്‍, ചൂലെടുത്ത് പ്രയോഗം തുടങ്ങിയ ഈ സ്ത്രീകളുടെ പിന്നാമ്പുറം നോക്കി നാലു പെടയെങ്കിലും കൊടുക്കണം. കാരണം, പലായനം ചെയ്യുന്ന ഓരോ യുവത്വവും മതവിശ്വാസം തലയ്ക്കു പിടിച്ച മത രാഷ്ട്രീയ കോമരങ്ങളോടു പറഞ്ഞത് ഒന്നുമാത്രം. ‘ഞങ്ങള്‍ക്കിവിടെ സ്വാതന്ത്ര്യമില്ല, ആണും പെണ്ണും…

Read More