കേരളം: അന്ധവിശ്വാസങ്ങളുടെ പ്രിയ നാട്
Jess Varkey Thuruthel ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനവുമായി താരതമ്യം ചെയ്താലും വിദ്യാഭ്യാസത്തിന്റെയും ജീവിത നിലവാരത്തിന്റെയും കാര്യത്തില്‍ മുന്നില്‍ നില്ക്കുന്നൊരു സംസ്ഥാനമാണ് കേരളം (Samadhi case in Kerala). എന്നാല്‍, ഉന്നത വിദ്യാഭ്യാസം നേടിയ കേരളീയര്‍ തങ്ങള്‍ നേടിയ അറിവ് വിനിയോഗിച്ചിരിക്കുന്നത് അന്തവിശ്വാസങ്ങളെ ശാസ്ത്രീയവത്കരിക്കുന്നതിനു വേണ്ടിയാണ് എന്ന് നിസ്സംശയം പറയേണ്ടിയിരിക്കുന്നു. മതഭ്രാന്തന്മാരുടെ നാടായിരുന്നു പണ്ടും കേരളം. മതങ്ങളുടെ ഭ്രാന്താലയമെന്നു സ്വാമി വിവേകാനന്ദന് വിളിച്ചതിനു മുന്‍പും ശേഷവും ഇത് അങ്ങനെ തന്നെ ആയിരുന്നു. മതത്തിന്റെ പേരിലാണെങ്കില്‍ ഏതു തരത്തിലുള്ള കുറ്റകൃത്യങ്ങളും…