പാതി മറച്ച ശരീരങ്ങളില്‍ നിയന്ത്രണം നഷ്ടമാകുന്നവരോട്….
ഭക്ഷണം ജീവശരീരത്തിന് എത്രയേറെ പ്രധാനമാണോ, അത്രയേറെ പ്രാധാന്യമുള്ളൊരു വസ്തുതന്നെയാണ് മാനസിക നിലനില്‍പ്പിന് ആധാരമായ ലൈംഗികത. ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കപ്പെട്ടില്ലാത്ത കാലഘട്ടത്തില്‍ അടിക്കടിയുണ്ടാകുന്ന പ്രസവങ്ങളില്‍ നിന്നും ശിശു ജനനങ്ങളില്‍ നിന്നും മനുഷ്യനെ മാറ്റിനിറുത്താന്‍ പറ്റിയ ഒരു ഉപാധിയായിരുന്നു, കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ വേണ്ടി മാത്രം ലൈംഗികതയില്‍ ഏര്‍പ്പെടുക എന്നത്. എന്നാല്‍, ആ ഇരുണ്ട കാലഘട്ടത്തില്‍ നിന്നും ജനങ്ങള്‍ കാതങ്ങള്‍ സഞ്ചരിച്ച് ഈ ആധുനിക യുഗത്തിലെത്തി നില്‍ക്കുന്നു. വിജ്ഞാനത്തിന്റെയും ടെക്‌നോളജിയുടെയും വിസ്‌ഫോടനങ്ങള്‍ തീര്‍ത്തൊരു നൂറ്റാണ്ടില്‍ ജീവിക്കുമ്പോഴും മനുഷ്യന്‍ മുറുകെപ്പിടിക്കുന്നത്…