ലാന്റിംഗ് പ്രശ്നമായിരുന്നുവെങ്കില്‍ വൈമാനികന് എന്തുകൊണ്ട് കണ്ട്രോള് റൂമില്‍ അറിയിച്ചില്ല…??
കരിപ്പൂരില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ വൈമാനികന് അസാധാരണ കഴിവുള്ളവന് തന്നെ ആയിരിക്കാം. പക്ഷേ, എന്റെയീ സംശയങ്ങള്‍ക്ക് അധികാരപ്പെട്ടവര്‍ മറുപടി പറഞ്ഞേ തീരൂ…. കോവിഡ് മൂലം കട്ടപ്പുറത്തായ വിമാനങ്ങള്‍ മാസങ്ങള്‍ക്കു ശേഷം ഉപയോഗിക്കുമ്പോള്‍, നിങ്ങള്‍ എന്തു പരിശോധനകളാണ് നടത്തിയത്…??ഈ വിമാനം ദീര്‍ഘദൂരയാത്രയ്ക്ക് ശേഷിയുള്ളതാണ് എന്ന് എങ്ങനെയാണ് നിങ്ങള്‍ ഉറപ്പിച്ചത്…??ഈ വിമാനത്തിന്റെ പാര്‍ട്സുകളെല്ലാം നല്ല രീതിയില്‍ പ്രവര്ത്തിക്കുന്നതായിരുന്നോ…?? ഈ വിമാനത്തിന്റെ പ്രവര്‍ത്തന ക്ഷമത വിമാനം പറത്തിനോക്കി ഉറപ്പു വരുത്തിയിരുന്നോ…?? വിമാനത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നോ മഴ മൂലം റണ്‍വേ കാണാന്‍…