നട്ടെല്ലില്ലാതെ കോണ്‍ഗ്രസ്, മുട്ടിലിഴഞ്ഞ് മാധ്യമങ്ങളും
Jess Varkey Thuruthel & Zachariah മതവര്‍ഗ്ഗീയതയ്ക്ക് സര്‍വ്വപിന്തുണയും നല്‍കി സ്വയം കീഴടങ്ങിയ കോണ്‍ഗ്രസില്‍ നിന്നും ഇനിയും പ്രതീക്ഷയ്ക്കു വകയില്ല. നട്ടെല്ലില്ലാത്ത, നിലപാടില്ലാത്ത ഒരു പാര്‍ട്ടിയില്‍ നിന്നും കൂടുതലായിട്ടൊന്നും പ്രതീക്ഷിക്കാനുമില്ല. എങ്കിലും, ഇതുപോലൊരു നാണംകെട്ട അടിമത്തം അവരില്‍ നിന്നും പ്രതീക്ഷിച്ചതേയില്ല. അയോധ്യയില്‍ വോട്ടുപ്രതിഷ്ഠ നടത്തിയ ജനുവരി 22 നു തന്നെ, രാമന് അഭിവാദ്യമര്‍പ്പിച്ച് ശശി തരൂര്‍ തന്റെ നട്ടെല്ലില്ലായ്മ തെളിയിച്ചു. ബി ജെ പിയുടെ ഈ വര്‍ഗ്ഗീയ അജണ്ടയ്‌ക്കെതിരെ ഒരു വാക്കു പോലും ശബ്ദിക്കാന്‍ കേരളത്തിലെ പ്രതിപക്ഷനേതാവായ…