ലഭിക്കുമോ എന്നെങ്കിലും പിതൃദര്‍ശന ഭാഗ്യം….? പ്രതീക്ഷയോടെ പാതി മലയാളിയായ ബ്രിട്ടീഷ് സാഹിത്യകാരന്‍….
അച്ഛന്‍…. അതൊരു ഗോപുരമാണ്, സാന്ത്വനത്തിന്റെ, സംരക്ഷണത്തിന്റെ, പ്രതീക്ഷയുടെ, സ്വപ്‌നങ്ങളുടെ…. അങ്ങനെ എന്തെല്ലാം…. സൂര്യകിരണങ്ങളുടെ നനുത്ത സ്പര്‍ശം പോലെ ശരീരത്തില്‍ പതിക്കുന്ന സാന്ത്വന കിരണങ്ങളാണ് അച്ഛന്‍…. പക്ഷേ, ജീവിതത്തില്‍ ഒരിക്കലും സ്വന്തം പിതാവിനെ കാണാന്‍ വിധി അനുവദിക്കാത്തവര്‍ എത്രയോ…. അവരിലൊരാളാണ് ഡേവിഡ് മേനോന്‍ എന്ന ഈ ബ്രിട്ടീഷ് സാഹിത്യകാരനും….. അച്ഛന്റെ മുഖം പോലും കാണാന്‍ കഴിയാതെ വളരുന്ന കുട്ടികള്‍ക്കു പോലും സ്വന്തം പിതാവിന്റെ പൂര്‍ണ്ണമായ പേരെങ്കിലും അറിവുണ്ടായിരിക്കും. പക്ഷേ, ഡേവിഡിന് ആ ഭാഗ്യവുമില്ല. മലയാളിയായ എം കെ മേനോനാണ്…