ലൈംഗികത മോശം വികാരമല്ല

Jess Varkey Thuruthel ‘സെക്സിന് വേണ്ടിയേ അല്ല, എന്റെ മക്കള്‍ക്ക് ഒരച്ഛന്‍ വേണം. എനിയ്‌ക്കൊരു കൂട്ട് വേണം.’ ദിവ്യ ശ്രീധറിന്റെ വാക്കുകളാണിത്. ക്രിസ് വേണുഗോപാല്‍ എന്ന വ്യക്തിയുമായുള്ള വിവാഹത്തിന്റെ പേരില്‍ ചില വികല വ്യക്തിത്വങ്ങളില്‍ നിന്നും നേരിടേണ്ടി വന്ന വിമര്‍ശനങ്ങളുടെ പേരിലായിരിക്കാം ഇവര്‍ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത് (Kris Divya). ഈ ഭൂമിയിലെ ഏറ്റവും മനോഹരമായൊരു വികാരമാണ് ലൈംഗികത. പ്രണയമുണ്ടായിരിക്കുക, സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും കഴിയുക എന്നതാണ് ഈ ലോകത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ സൗഭാഗ്യം. അത്തരം സ്‌നേഹത്തിന്റെ…

Read More

മനുഷ്യരിലെ ലൈംഗിക വൈജാത്യങ്ങളെക്കുറിച്ച് കോടതികളും അറിഞ്ഞേ തീരൂ

Jess Varkey Thuruthel അവനു പ്രായം 30 വയസ്. വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നുണ്ട്. പക്ഷേ, അവന് ഒരു കുടുംബ ജീവിതം സാധ്യമല്ല, കാരണം, ഒരു പെണ്ണിനാല്‍ ഭരിക്കപ്പെടണമെന്നും ജനനേന്ദ്രിയത്തിലും മറ്റും പെണ്ണിന്റെ അടി വാങ്ങണമെന്നും ആഗ്രഹിക്കുന്ന ഒരു പ്രത്യേക തരം ലൈംഗികതയാണ് അവനുള്ളത്. അത്തരം ചിന്താഗതിയുള്ള ഒരു പുരുഷന് ഒരു പെണ്ണിനെയും വിവാഹം കഴിക്കാന്‍ സാധിക്കില്ല. അഥവാ സാധിച്ചാലും ലൈംഗിക ബന്ധം സാധ്യമല്ല. കാരണം, അവനെ സംബന്ധിച്ചിടത്തോളം അവന്റെ ലിംഗം വെറുതെ തൂങ്ങിക്കിടക്കുന്നൊരു അവയവം മാത്രം!…

Read More

അന്ന് തമസോമ പറഞ്ഞു, ഇന്ന് ഹൈക്കോടതിയും അതു ശരിവയ്ക്കുന്നു

Jess Varkey Thuruthel & D P Skariah വിവാഹവാഗ്ദാന ലൈംഗികത: തമസോമയുടെ നിരീക്ഷണ വഴിയില്‍ ഹൈക്കോടതിയും വിവാഹ വാഗ്ദാനം നല്‍കി ലൈംഗികതയില്‍ ഏര്‍പ്പെട്ട ശേഷം വാഗ്ദാനത്തില്‍ നിന്നും പിന്മാറിയാല്‍ അത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ലെന്നും വാഗ്ദാനലംഘനത്തിനു മാത്രമേ കേസെടുക്കാന്‍ പാടുള്ളുവെന്നുമുള്ള ലേഖനം തമസോമ പ്രസിദ്ധീകരിച്ചത് ഏപ്രില്‍ 2022 ലാണ്. അന്ന് തമസോമയ്ക്കു കേള്‍ക്കേണ്ടി വന്ന പഴി കുറച്ചൊന്നുമായിരുന്നില്ല. നിയമരംഗത്തുള്ളവര്‍ പോലും വാളെടുത്ത് അംഗത്തിനെത്തി. പക്ഷേ, നിലപാടില്‍ തമസോമ ഉറച്ചു നിന്നു. ഇപ്പോഴിതാ ഹൈക്കോടതിയും പറയുന്നു, അത്…

Read More

വിവാഹവാഗ്ദാന ലൈംഗിക പീഡന പരാതി അഥവാ സ്വയം അധ:പതിക്കുന്ന സ്ത്രീവര്‍ഗ്ഗം

 പുരുഷനിര്‍മ്മിതമായ ഈ ലോകത്തില്‍ സ്ത്രീ വെറും രണ്ടാംസ്ഥാനക്കാരിയായി തരം താഴുന്നു എന്നത് പകല്‍ പോലെ വ്യക്തമാണ്. ഇവിടുള്ള മതങ്ങളും രാഷ്ട്രീയ സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളുമെല്ലാം സ്ത്രീയെ മുഖ്യധാരയില്‍ നിന്നും മാറ്റിനിറുത്തുകയാണ് ചെയ്യുന്നത്. ഇതിനെതിരെ പോരടിക്കുന്ന നിരവധി സ്ത്രീകളും സ്ത്രീ മുന്നേറ്റങ്ങളുമാണ് ഇന്നു സ്ത്രീകള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനും സ്വന്തമായുള്ള നിലനില്‍പ്പിനും നിദാനം. എന്നാല്‍, തുല്യനീതിക്കായി പോരടിക്കുന്ന സ്ത്രീകള്‍ പോലും ചില കാര്യങ്ങള്‍ക്കു വേണ്ടി വാദിക്കുമ്പോള്‍ സ്വയം രണ്ടാം സ്ഥാനത്തേക്ക് മാറിനില്‍ക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് വിവാഹവാഗ്ദാനം നല്‍കിയുള്ള പീഡന പരാതികളുടെ…

Read More