ഇതോ കോതമംഗലത്ത് എത്തുന്നവര്‍ കഴിക്കേണ്ടത്?: നിസ്സഹായരായി ആരോഗ്യവിഭാഗവും
Jess Varkey Thuruthel ‘മടുത്തു. ഒരുപാട് ആദര്‍ശങ്ങളുമായിട്ടാണ് ഞങ്ങള്‍ ഈ ജോലിയില്‍ പ്രവേശിച്ചത്. നിയമം കര്‍ശനമായി പാലിക്കുമെന്ന് ഞങ്ങള്‍ ഉറച്ചു തീരുമാനിച്ചിരുന്നു. ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളണമെന്നു തന്നെയാണ് ഇപ്പോഴും ഞങ്ങള്‍ ആഗ്രഹിക്കുന്നതും. പക്ഷേ, ഞങ്ങള്‍ നിസ്സഹായരാണ്. മലിന ഭക്ഷണം (Stale food) വിളമ്പുന്നവരെയും മാലിന്യം പൊതുവിടങ്ങളില്‍ തള്ളുന്നവരെയും ഞങ്ങള്‍ പിടികൂടാറുമുണ്ട്. പക്ഷേ, നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍ മുകളില്‍ നിന്നും വിളി വരും. കേവലമൊരു പഞ്ചായത്തു മെംബര്‍ പറയുന്നുതു പോലും ഞങ്ങള്‍ അനുസരിച്ചേ തീരൂ. അല്ലെങ്കില്‍ വല്ല ഗോകര്‍ണത്തേക്കും…