ഒരമ്മയുടെ സ്നേഹം അവനു വീട്ടില്‍ നിന്നും ലഭിച്ചിരുന്നോ?
Jess Varkey Thuruthel പഠനയാത്രയ്ക്കിടയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയോടൊത്തു ഫോട്ടോ ഷൂട്ട് നടത്തിയ പ്രഥമാധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്റ് ചെയ്തിരിക്കുന്നു. ബാംഗ്ലൂരിലെ ചിക്കബല്ലാംപുര ജില്ലയിലെ ചിന്താമണി താലൂക്കിലെ ഒരു ഗവണ്മെന്റ് ഹൈസ്കൂളിലെ അധ്യാപികയായ പുഷ്പലതയെ(42)യാണ് സസ്പെന്റ് ചെയ്തത്. പരാതിക്കാരാകട്ടെ, വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളും. വിദ്യാര്‍ത്ഥിയെ ചുംബിക്കുന്നതുള്‍പ്പടെയുള്ള ചിത്രങ്ങളാണ് പ്രചരിച്ചത്. മാതാപിതാക്കള്‍ സ്നേഹത്തോടെ ഒന്നു ചേര്‍ത്തു പിടിച്ചെങ്കില്‍, കെട്ടിപ്പിടിച്ചൊന്ന് ഉമ്മ വച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു ജീവിക്കുന്ന എത്രയോ കുട്ടികളുണ്ടിവിടെ. എല്ലാ ബന്ധങ്ങളെയും ലൈംഗികതയുടെ കണ്ണിലൂടെ കാണുന്ന സമൂഹത്തിന് അതു മനസിലായിക്കൊള്ളണമെന്നില്ല. കാരണം, ആരും…