ഊന്നുകല്‍ സഹകരണബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടന്ന അവധിക്കാല ക്യാമ്പിന് പരിസമാപ്തി
Thamasoma News Desk ഊന്നുകല്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തില്‍, ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നുവന്ന അവധിക്കാല കലാ-കായിക ക്യാമ്പിന് (Summer camp) പരിസമാപ്തി. ജൂണ്‍ ഒന്നിന് നടത്തിയ സമാപന സമ്മേളനത്തിന്റെ ഉത്ഘാടനം കവളങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു നിര്‍വ്വഹിച്ചു. മൊബൈല്‍ ഫോണുകളും ടിവിയും ജനജീവിതത്തില്‍ ആധിപത്യം സ്ഥാപിക്കുന്നതിനു മുന്‍പുള്ള അവധിക്കാലങ്ങളില്‍ കുട്ടികള്‍ കലാകായിക വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍, സ്മാര്‍ട്ട് ഫോണുകളുടെ വരവോടെ, കുട്ടികള്‍ അത്തരം വിനോദങ്ങളില്‍ നിന്നും ഏതാണ്ട് പൂര്‍ണ്ണമായും പിന്മാറി. അവരുടെ വിനോദവും കഴികളും…