എന്റെ മുഖത്തല്ല, നിങ്ങള്‍ ആസിഡ് ഒഴിച്ചത് എന്റെ സ്വപ്നങ്ങളിലായിരുന്നു….
നിങ്ങളുടെ ഹൃദയത്തില്‍ പ്രണയമായിരുന്നില്ല, ആസിഡായിരുന്നു……’ 2014-ല്‍ അന്താരാഷ്ട്ര തലത്തില്‍ ധീരതയ്ക്ക് നല്‍കുന്ന ഇന്റര്‍നാഷണല്‍ വുമണ്‍ ഓഫ് കറേജ് അവാര്‍ഡ് (International Woman of Courage Award) സ്വീകരിച്ച് സദസിനു മുന്നില്‍ ലക്ഷ്മി പറഞ്ഞ വാക്കുകളാണിത്.തെക്കന്‍ ഡല്‍ഹിയിലെ ഒരു ദരിദ്രകുടുംബത്തിലായിരുന്നു ലക്ഷ്മിയുടെ ജനനം. പിതാവ് ഒരു ധനികകുടുംബത്തിലെ പാചകക്കാരനായിരുന്നു. എങ്കിലും ഉള്ളതുകൊണ്ട് അവര്‍ സസന്തോഷം ജീവിച്ചു. അവള്‍ക്ക് അന്ന് പ്രായം 15. അയല്‍പക്കത്ത് അവള്‍ക്ക് നല്ല ഒരു കൂട്ടുകാരിയുണ്ടായിരുന്നു. അവര്‍ ഒരുമിച്ച് പാട്ടുകള്‍ പാടി, നൃത്തംചെയ്തു, ചിത്രങ്ങള്‍ വരച്ചു….