സുഷമാജി…. ഈ ആലിംഗനം മറക്കുന്നതെങ്ങനെ….. ??
Written by: എം.എസ്. സനില്‍കുമാര്‍ ദേശീയ തലത്തില്‍ വാര്‍ത്തയായ സംഭവത്തിന്റെ തെളിവുചിത്രമാണിത് മാധ്യമ പ്രവര്ത്തകന് എം.എസ്. സനില്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ: വാജ്പേയിയുടെ രണ്ടാം മന്ത്രിസഭയില്‍ സുഷമ സ്വരാജ് ആരോഗ്യമന്ത്രി ആയിരുന്ന കാലം. ഞാന്‍ സൂര്യ ടി വിയില്‍ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍. അപ്പോഴാണ് കൊല്ലത്ത് നിന്നുള്ള ഒരു സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. രണ്ടു കൊച്ചു കുട്ടികള്‍…ബെന്‍സണും ബെന്‍സിയും…എച്ച് ഐ വി ബാധിതരാണ്. അവരെ സ്കൂളില്‍ നിന്ന് പുറത്താക്കി. കുട്ടികളുടെ മാതാപിതാക്കള്‍ എയിഡ്സ് ബാധിച്ച് മരിച്ചിരുന്നു. മാതാവില്‍ നിന്നാണ് കുട്ടികള്‍ക്ക് രോഗം…