‘എന്നോടൊന്നു സംസാരിക്കുമോ…?’
Jess Varkey Thuruthel ‘ഒരഞ്ചു മിനിറ്റ് എന്നോട് ആരെങ്കിലുമൊന്നു സംസാരിക്കുമോ? ഞാന്‍ പറയുന്നതൊന്നു കേള്‍ക്കുമോ? ഓര്‍മ്മകള്‍ മങ്ങുന്നു, മരണത്തിലേക്കിനി എത്ര ദൂരമെന്നറിയില്ല. ഇരുളുന്ന രാത്രിയും പകല്‍ വെളിച്ചവും എനിക്കൊരുപോലെയാണ്. ഞാനിവിടെ തനിച്ചാണ്. എന്നോടൊന്നു സംസാരിക്കുമോ?’ കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുപോയ വൃദ്ധരായ മനുഷ്യരുടെ ശബ്ദമുയരുന്നു… എല്ലാ സ്വരങ്ങളിലും തളംകെട്ടി നില്‍ക്കുന്നത് ദു:ഖമാണ്, സ്നേഹത്തിനു വേണ്ടിയുള്ള ദാഹമാണ്. ഏകാന്തതയുടെ മടുപ്പിക്കുന്നൊരു ഗന്ധവും… മക്കളോ കൊച്ചുമക്കളോ കൂടെയില്ലാതെ, വീട്ടകങ്ങളില്‍ ഒറ്റയ്ക്കു താമസിക്കുന്ന വൃദ്ധരുടെയും ആശ്രമമറ്റവരുടെയും നിലവിളികളാണ് കാതുകളില്‍ സദാമുഴങ്ങുന്നത്. ഉള്ളിലൊരു…