‘ഇല്ല’ എന്നു പറയാനും സ്വീകരിക്കാനും പഠിപ്പിക്കുന്നൊരു സ്‌കൂള്‍ തുടങ്ങണം
റിട്ടയര്‍ ചെയ്തിട്ട് ഒരു കുഞ്ഞ് സ്‌കൂള്‍ തുടങ്ങണം. ഒറ്റ വാക്ക് മാത്രം പഠിപ്പിക്കുന്ന രണ്ട് സെമസ്റ്ററില്‍ കോഴ്‌സ് തീരുന്ന ഒരു സ്‌കൂള്‍. പറഞ്ഞത് പോലെ ഒറ്റ പാഠ്യഭാഗമേയുണ്ടാവു – ‘നോ’- പറ്റില്ല. നടക്കില്ല. ഇഷ്ടമല്ല. വേണ്ട. നോ! അത് പറയാന്‍ പഠിപ്പിക്കുകയാവും ആദ്യ സെമെസ്റ്ററിലെ ജോലി. അതെങ്ങനെ പറയണം ജീവിതത്തില്‍. ആരോടെല്ലാം. എപ്പോഴെല്ലാം. എന്തിനോടെല്ലാം. പൊരുത്തപ്പെട്ട് പോകാനാകാത്ത, ടോക്‌സിക്ക് ആയ ബന്ധങ്ങളോട് – സുഹൃത്തുക്കളോട്, പങ്കാളികളോട് – വീടുകളോട്, നാടുകളോട്, കാഴ്ചപ്പാടുകളോട്, തുടര്‍ന്ന് വന്ന കക്ഷിരാഷ്ട്രീയത്തോട്, തൊഴിലിനോട്,…