നടന്നതു കൊടും ക്രൂരത, പക്ഷേ, ദൈവമൊരെണ്ണം കൂടി ജനിച്ചിരിക്കുന്നു!
Jess Varkey Thuruthel മൂക്കിലും വായിയും പൂജാദ്രവ്യങ്ങള്‍ കയറ്റി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണ് എന്നു നിസ്സംശയം തെളിഞ്ഞാലും ഗോപന് സ്വാമിയായി (Gopan Swami) ഉയര്‍ത്തപ്പെട്ട മണിയന്റെ കല്ലറയ്ക്കു മുന്നിലേക്ക് ഭക്തജനങ്ങള്‍ ഒഴുകിയെത്തും. കാരണം, മസ്തിഷ്കത്തില്‍ ചിതല് ബാധിച്ച മനുഷ്യര്‍ക്ക് ഏതെങ്കിലുമൊരു ദൈവത്തെ കിട്ടിയാല്‍ മാത്രം മതിയാകും. മതമെന്ന കാപട്യത്തില്‍ പണിയെടുക്കാതെ മൃഷ്ടാന്നം തിന്നും കുടിച്ചും സുഖജീവിതം നയിക്കാമെന്നിരിക്കെ, ഈ ദൈവമാക്കല്‍ മനപ്പൂര്‍വ്വം നടത്തുന്നൊരു അജണ്ട മാത്രമാണ്. ദൈവത്തെയും മതങ്ങളെയും ചോദ്യം ചെയ്യുന്ന മാത്രയില്‍ വ്രണപ്പെട്ടു പോകുന്ന മതജീവികളെ…