ലോകചാമ്പ്യനാകാന്‍ വേണ്ടത് കൃത്യമായ പ്ലാനിംഗ്; കോതമംഗലം എസ്.എച്ച്.ഒ. ബിജോയ് പി ടി

Jess Varkey Thuruthel ‘ ലോകം കീഴടക്കിയ മഹത് വ്യക്തികള്‍ ജീവിതത്തില്‍ കൃത്യമായി പാലിച്ചിരുന്നത് ഒരേയൊരു കാര്യമാണ്. ലക്ഷ്യത്തിലെത്താനുള്ള കൃത്യമായ പ്ലാനിംഗും പദ്ധതിയുമാണത് (World Champion). വളര്‍ന്നുവരുന്ന ഓരോ കുട്ടിക്കും മുന്നില്‍ ഈ ലോകത്തിലെ തിന്മകള്‍ നിരവധി വഴികള്‍ തുറന്നിട്ടിരിക്കും. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ആഭാസങ്ങളുടെയും മോശപ്പെട്ട കൂട്ടുകെട്ടുകളുടെയും നിരവധിയായ വഴികള്‍. കുടുംബ പശ്ചാത്തലങ്ങളും ജീവിത സാഹചര്യങ്ങളും കുട്ടികളെ അത്തരം ലോകത്തേക്ക് അതിവേഗം വലിച്ചടുപ്പിച്ചേക്കാം. നൈമിഷിക സുഖങ്ങളുടെ മായിക വലയത്തിലേക്ക് ചെന്നെത്തുവാന്‍ മനസ് കൊതിച്ചേക്കാം. അത്തരം സുഖങ്ങള്‍ തേടിപ്പോയവരെല്ലാം…

Read More

‘പ്രണയത്തിന്റെ നീരാഴിയില്‍’; എഐ വീഡിയോ സോങ്ങ് റിലീസ് ചെയ്തു

Sathish Kalathil തൃശ്ശൂര്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ ചിത്രീകരിച്ച വീഡിയോ സോങ്ങ്, ‘പ്രണയത്തിന്റെ നീരാഴിയില്‍’ യൂട്യൂബില്‍ റിലീസ് ചെയ്തു (AI Video Song). മലയാളത്തില്‍ ആദ്യമായി, ഒരു പ്രമേയത്തെ ആസ്പദമാക്കി, ഒരു എഐ മോഡല്‍(അവതാര്‍) അഭിനയിച്ചിരിക്കുന്ന ഈ ആല്‍ബത്തിന്റെ മുഴുവന്‍ വീഡിയോയും ഓഡിയോയും പൂര്‍ണ്ണമായും ജനറേറ്റ് ചെയ്തത് എഐയിലാണ്. സേവ്യര്‍ എന്ന കഥാപാത്രം തന്റെ പ്രണയിനി സാറയെ കാണുവാന്‍ ദൂരെദേശത്തുനിന്നും ബൈക്കില്‍ പുറപ്പെട്ടു വരുന്നതും യാത്രയ്ക്കിടെ സേവ്യറിന്റെ മനസ്സിലൂടെ കടന്നു വരുന്ന സാറയെകുറിച്ചുള്ള ഓര്‍മ്മകളുമാണ് ആല്‍ബത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. സേവ്യറിനെ…

Read More

വഴിയില്‍ക്കിടന്നു കിട്ടിയ 8 ലക്ഷം രൂപ തിരികെ നല്‍കി സുബിന്‍

Thamasoma News Desk പൂത്തോള്‍ ശങ്കരയ്യറോഡിലുള്ള കളത്തില്‍ വീട്ടില്‍ സുബിന് കടകള്‍തോറും മിനറല്‍ വാട്ടര്‍ വിതരണം ചെയ്യുകയാണ് ജോലി. പതിവുപോലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് വരും വഴിയാണ് അച്യൂതമേനോന്‍ പാര്‍ക്കിനു മുന്‍വശത്തായ റോഡില്‍ ഒരു ബാഗ് കിടക്കുന്നത് കണ്ടത്. ആരുടെയെങ്കിലും കൈയില്‍ നിന്നും വീണുപോയതാകാം എന്നു കരുതി ബാഗ് എടുത്ത് തുറന്ന് പരിശോധിക്കുകയും ചെയ്തു. ബാഗ് തുറന്നപ്പോള്‍ കണ്ടത് നിറയെ നോട്ടിന്റെ കെട്ടുകള്‍. ഉടന്‍തന്നെ സുബിന്‍ തന്റെ സുഹൃത്തിനെ വിവരമറിയിച്ച് വേഗം വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് (Thrissur west…

Read More

ജലച്ചായം സിനിമ വിക്കിപീഡിയയിലൂടെ റിലീസ് ചെയ്തു

Thamasoma News Desk തൃശ്ശൂർ: മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സിനിമ, ‘ജലച്ചായം’ (Jalachhayam) വിക്കിപീഡിയയുടെ വിക്കിമീഡിയ കോമൻസിലൂടെ റിലീസ് ചെയ്തു. സിനിമയുടെ നിർമ്മാതാവും സംവിധായകനുമായ സതീഷ് കളത്തിലിന്റെ ഐ.ഡിയിൽ പകർപ്പവകാശം ഒഴിവാക്കിയാണ് ഒന്നര മണിക്കൂറുള്ള ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. പൂജ റിലീസ് ആയാണ് ചിത്രം റിലീസ് ചെയ്തത്. വിക്കിപീഡിയ ഫ്ലാറ്റ് ഫോമിലൂടെ ഒരു സിനിമയുടെ സ്ട്രീമിംഗ് നടത്തുന്നത് ആദ്യമാണ്.ലിങ്ക്:https://commons.wikimedia.org/wiki/File:Jalachhayam,_the_first_Indian_feature_film_in_Malayalam_shot_on_Camera_Phone-2010.mpg 2010 ജൂൺ ആറിന് തൃശ്ശൂർ ശ്രീ തിയ്യറ്ററിൽ ആദ്യ പ്രദർശനം നടന്ന ഈ സിനിമ…

Read More

അബ്ദുള്‍ സത്താറിന്റെത് ആത്മഹത്യയല്ല, സിസ്റ്റം കൊന്നതാണ്

ജംഷിദ് പള്ളിപ്രം ഒരു അമ്പത്തിയഞ്ച് വയസ്സുകാരനെക്കാള്‍ അവശത അയാളുടെ മുഖത്തുണ്ട്. താടിയും മുടിയും നന്നേ നരച്ചിട്ടുണ്ട്. (Victim of Kerala Police brutality) ഹൃദ്രോഗിയായ മനുഷ്യന്‍. കാലിന്റെ അസുഖം വേറെയും. രാവിലെ അഞ്ചുമണിയോടെ വാടക വീട്ടില്‍ നിന്നും ഓട്ടോയെടുത്ത് ഇറങ്ങും. ഉച്ചവരെ പണിയെടുക്കും. അല്പം വിശ്രമിച്ച് ഭക്ഷണവും മരുന്നും കഴിച്ച് മൂന്ന് നാലുമണിയോടെ വീണ്ടും ഓട്ടോയെടുത്ത് റോഡിലിറങ്ങും. രാത്രി പത്തുമണിവരെ ഓട്ടോ ഓടും. വീട്ടുവാടകയും ലോണും വീട്ടുചെലവും മരുന്നിനുള്ള പണവും കണ്ടെത്തുന്നതിനിടെ അയാള്‍ കാല് വേദന മറക്കും….

Read More

കാല്‍ തളര്‍ന്ന്, മെയ്കുഴഞ്ഞു വീണുപോയേക്കാം, പക്ഷേ…

Thamasoma News Desk നേടണമെന്ന വാശിയുണ്ടെങ്കില്‍ എന്തും സാധ്യം. കാലുകള്‍ കുഴഞ്ഞു പോയേക്കാം. ശരീരം തളര്‍ന്നു പോയേക്കാം, പക്ഷേ, വിജയിക്കാനാണ് തീരുമാനമെങ്കില്‍ ആര്‍ക്കാണു തടുക്കാനാവുക? ഇത് വേലൂര്‍ രാജാ സര്‍ രാമവര്‍മ്മ ഹയര്‍ സെക്കന്ററി സ്‌കൂള്‍ (RSRVHSS) യുവജനോത്സവം 2024 ല്‍ (Youth Festival 2024) നിന്നുള്ള കാഴ്ച. പൊട്ടലുള്ള കാലുമായി നൃത്തം ചെയ്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് കൃഷ്ണപ്രിയ എന്ന കൊച്ചുമിടുക്കി. ഓണാവധിക്കാലത്തിന്റെ അവസാനത്തില്‍ വേലൂര്‍ സ്‌കൂളില്‍ നടത്തിയ ഹാന്‍ഡ് ബോള്‍ പ്രാക്ടീസിനിടയില്‍ വീണു പരിക്കേറ്റ…

Read More

വധഭീഷണി: പരാതി നല്‍കി മീനു മുനീര്‍

Jess Varkey Thuruthel മലയാള സിനിമയിലെ പുഴുക്കുത്തുകള്‍ക്കെതിരെ പ്രതികരിച്ച ആര്‍ട്ടിസ്റ്റ് മീനു മുനീറിനു (Minu Muneer) നേരെ സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി. ജോണ്‍ എബ്രാഹാം എന്ന എഫ് ബി അക്കൗണ്ടില്‍ നിന്നാണ് ഭീഷണി മെസേജുകള്‍. സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരെ ലൈംഗികാരോപണം ഉന്നയിച്ചപ്പോള്‍ മറ്റൊരു പ്രമുഖ നടിയുടെ പേരുകൂടി പരാമര്‍ശിക്കപ്പെട്ടിരുന്നു. അതിന്റെ പേരിലാണ് മീനു മുനീറിനെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ‘തനിക്ക് ഉള്ള പണി ഞാന്‍ തരാം. കരുതി ഇരുന്നോ. തന്നെ പൊക്കാന്‍ വെറും മിനിറ്റുകള്‍ മതി എനിക്ക്. എന്നെക്കൊണ്ട് അതു…

Read More

നിങ്ങളുടെ വാഹനത്തിൽ നിറക്കുന്ന പെട്രോളിൽ, എത്ര ശതമാനം പെട്രോൾ ഉണ്ട് ?

Adv. CV Manuvilsan നമ്മുടെ ഗവൺമെൻ്റുകൾ എന്തെങ്കിലും നമ്മളോട് മറച്ചു വയ്ക്കുന്നുണ്ടോ? E20 ഇന്ധനവും (Petrol-E20 Impact) നിങ്ങളുടെ വാഹനത്തിനുള്ള മഹാ ഭീഷണിയും എന്ന വിഷയത്തേ പറ്റി ഒന്നു പഠിക്കാം എന്ന് കരുതി ഇറങ്ങിയപ്പോൾ— ഇന്ത്യയുടെ ഇന്ധനരംഗത്ത് നിശ്ശബ്ദമായി നടന്നു കൊണ്ടിരിക്കുന്ന ഒരു വൻ മാറ്റം ശ്രദ്ധയിൽ പെട്ടവർ എത്ര പേരുണ്ട്, നമ്മുക്കിടയിൽ? E-20 എന്ന ഇന്ധനത്തേയും, അതിൻ്റെ ഉപഭോക്താക്കളായ കോടിക്കണക്കിന്, ജനങ്ങളുടെ ശ്രദ്ധയിൽ വരാതെ, ചർച്ച ചെയ്യാതെ നടപ്പിലാക്കിയ എഥനോൾ ബ്ലെൻ്റഡ് എന്ന E-20യെ കുറിച്ചാണ്…

Read More

അര്‍ജുന്റെ കുടുംബം ആഞ്ഞടിച്ചത് മനുഷ്യത്വമുള്ളവരുടെ ചെകിട്ടത്തുകൂടി!

Jess Varkey Thuruthel നെറികേടിന്റെ അവസാനത്തെ വാക്കായി അര്‍ജുന്റെ കുടുംബം മാറിയിരിക്കുന്നു! മനുഷ്യത്വമുള്ളവരുടെ ചെകിട്ടത്തുകൂടിയാണ് ആ കുടുംബം ആഞ്ഞടിച്ചിരിക്കുന്നത്!! കാണാമറയത്തായിപ്പോയ ജീവനക്കാരനെ കണ്ടെത്തുന്നതിനായി സ്വന്തം കുടുംബത്തെ മറന്ന്, ബിസിനസ് മറന്ന്, മക്കളെ മറന്ന് ഗംഗാവലിപ്പുഴയിലും പരിസരങ്ങളിലുമായി ഭ്രാന്തമായ മനസോടെ അലഞ്ഞൊരു മനുഷ്യനു കിട്ടിയ പ്രതിഫലം! കൊള്ളാം, എല്ലാം വളരെ മനോഹരം!! അര്‍ജുനെ ഗംഗാവലിപ്പുഴയുടെ ആഴങ്ങളില്‍ നിന്നും കണ്ടെടുക്കും വരെ അവര്‍ക്ക് മനാഫിനെയും (Manaf) ഈശ്വര്‍ മാല്‍പെയെയും (Eswar Malpe) ആവശ്യമുണ്ടായിരുന്നു. ഇവര്‍ യൂട്യൂബ് ചാനലുണ്ടാക്കിയതും അതിലൂടെ വീഡിയോ…

Read More

നെറികേടുകളെ എതിര്‍ത്തു, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റില്‍ പകവീട്ടി പുഷ്പഗിരി

Jess Varkey Thuruthel പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ (Pushpagiri Medical College Hospital) നടക്കുന്ന നെറികേടുകള്‍ക്കെതിരെ പ്രതികരിച്ചതിന് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റില്‍ പകരം വീട്ടി ആശുപത്രി അധികൃതര്‍. പേഷ്യന്റ്-സ്റ്റാഫ് അനുപാതം പാലിക്കാതെ ആശുപത്രി അധികൃതര്‍ നഴ്‌സുമാരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത് അമിത ജോലി ഭാരമാണ്. ഇത് ഉള്‍പ്പടെയുള്ള നിരവധി പ്രശ്‌നങ്ങള്‍ക്കെതിരെ പോരാടി വിജയം കൈവരിച്ച ബേസില്‍ ജോസഫിനു നല്‍കിയ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റിലാണ് Continuing nursing Education-CNE പൂര്‍ത്തിയാക്കിയില്ലെന്ന കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ പോലും ആവശ്യത്തിന് നഴ്‌സുമാരെ നിയമിക്കാതെയാണ്…

Read More