നമ്മള്‍ കൂടി ഉത്തരവാദികളായതിന് ആര്യയെ മാത്രം പഴിക്കുന്നതെന്തിന്?

Thamasoma News Desk അധികാരത്തിലേറിയ നാള്‍മുതല്‍ തുടങ്ങിയതാണ് മേയര്‍ ആര്യ രാജേന്ദ്രനു (Mayor Arya Rajendran) നേരെയുള്ള കടന്നാക്രമണം. പ്രശ്‌നം ചെറുതോ വലുതോ ആകട്ടെ, അതിക്രൂരമായ രീതിയില്‍ വാക്കുകള്‍ കൊണ്ട് ആക്രമിക്കപ്പെടുകയാണവര്‍. കെ എസ് ആര്‍ സി ഡ്രൈവര്‍ ചെയ്ത പോക്രിത്തരത്തെ ചോദ്യം ചെയ്തതോടെ അതു കൂടുതല്‍ രൂക്ഷമായി. പക്വതയില്ലെന്ന ആരോപണം ഒരുവശത്ത്. സ്ത്രീയാണെന്ന ആരോപണങ്ങള്‍ മറുവശത്തും. സ്വന്തം തെറ്റുകള്‍ പോലും അവര്‍ക്കെതിരെയുള്ള ആയുധമാക്കുന്നു. കേരളം മാലിന്യക്കൂമ്പാരമാകുന്നതില്‍ ഓരോ വ്യക്തിക്കും പങ്കുണ്ട്. ആര്യയെ വിമര്‍ശിക്കുമ്പോള്‍ ഈ സത്യം…

Read More

ആമയിഴഞ്ചാന്‍: മാലിന്യം വലിച്ചെറിയുന്ന ഓരോ വ്യക്തിയും ഉത്തരവാദി

Thamasoma News Desk ആമയിഴഞ്ചാനിലെ (Amayizhanchan) അഴുക്കില്‍ വീണ് ഗതികെട്ടു മരിച്ച ജോയിക്ക് ആദരാഞ്്ജലികള്‍. ഈ മരണത്തിന്റെ ഉത്തരവാദികള്‍ റെയില്‍വേയും ഭരണകൂടവും മാത്രമല്ല. തങ്ങള്‍ക്കു വേണ്ടാത്തവയൊക്കെയും പൊതു ഇടങ്ങളിലേക്കു വലിച്ചെറിയുന്നതു ശീലമാക്കിയ ഓരോ മനുഷ്യരും ഉത്തരവാദികളാണ്. ഉപയോഗിച്ച ഡയപ്പറുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് ചാക്കുകളിലാക്കി തള്ളുന്ന മാലിന്യങ്ങള്‍, അറവു ശാലകളില്‍ നിന്നും പുറന്തള്ളുന്നവ, ഹോട്ടലുകളും ബിസിനസ് സ്ഥാപനങ്ങളും പുറന്തള്ളുന്ന മാലിന്യങ്ങള്‍ തുടങ്ങി തങ്ങള്‍ക്കു വേണ്ടാത്തതെന്തും പൊതു ഇടങ്ങളിലേക്കു വലിച്ചെറിയുകയാണ് മലയാളികള്‍. പലയിടങ്ങളിലും കക്കൂസ് മാലിന്യങ്ങള്‍…

Read More

‘ല്ല്യ വാപ്പാ.. മയ പെയ്തപ്പോ വെള്ളം തെറിച്ചതാണ്…’

Thamasoma News Desk വിവാഹ ബന്ധം തകരാനുള്ള കാരണങ്ങള്‍ എന്തു തന്നെ ആയാലും മക്കളുടെ കാര്യത്തില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ കാരുണ്യം കാണിച്ചേ തീരൂ. പങ്കാളിയോടുള്ള വാശിയും വൈരാഗ്യവും മക്കളുടെമേല്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍, അവരുടെ എല്ലാ അവകാശങ്ങളും നീതിയും അവരില്‍ നിന്നും തട്ടിപ്പറിക്കുകയാണ് ചെയ്യുന്നത്. കോടതി അനുവദിച്ചാല്‍പ്പോലും മക്കളെ അവരുടെ പിതാവിനു കാണിച്ചു കൊടുക്കാന്‍ പോലും പലരും അനുവദിക്കാറില്ല. മക്കളുടെ ഭാവി മുന്‍നിറുത്തിയാണ് കുടുംബക്കോടതി ഒരു തീരുമാനമെടുക്കുന്നത് എങ്കില്‍ക്കൂടി വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും സ്വന്തം മക്കളെ പിതാവിനൊപ്പം വിടണമെന്ന കോടതി ഉത്തരവു…

Read More

ആ സ്ത്രീ ഇപ്പോള്‍ ജോലി ചെയ്യുന്നത് ഏതു സ്ഥാപനത്തിലായിരിക്കും?

Thamasoma News Desk കഴിവുള്ള ആത്മാര്‍ത്ഥതയുള്ള ജോലിക്കാരെ കിട്ടുക (Job) എന്നത് വലിയ പ്രയാസമാണ്. വളരെയേറെ ശ്രദ്ധിച്ചില്ലെങ്കില്‍ സ്വന്തം സ്ഥാപനം തന്നെ തകര്‍ത്ത് തരിപ്പണമാക്കിക്കളയും ചിലര്‍. എവിടെ നിന്നാണ് പണി വന്നതെന്ന് ചില സ്ഥാപനങ്ങള്‍ക്ക് ചിലപ്പോള്‍ തിരിച്ചറിയാന്‍ പോലും പറ്റിയെന്നു വരില്ല. തന്റെ ബിസിനസിനു നേര്‍ക്കു വന്ന വലിയൊരപകടം കൃത്യസമയത്ത് തിരിച്ചറിയാനും തടയാനും സാധിച്ച ഒരു സംഭവം മഹാരാഷ്ട്രയില്‍ ബിസിനസ് നടത്തുന്ന മലയാളിയായ സജി തോമസ് പങ്കുവച്ചു. അത് ഇങ്ങനെയാണ്. എന്റെ സ്ഥാപനത്തില്‍ മുമ്പ് ജോലി ചെയ്തിരുന്ന…

Read More

ബൈപോളാര്‍ രോഗം മരുന്ന് കൊണ്ട് ചികില്‍സിക്കണം

കല , കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് ഞാന്‍ ഒരു കൗണ്‌സലിങ്ങ് സൈക്കോളജിസ്‌റ് ആണ്, എങ്കില്‍ കൂടി ബൈപോളാര്‍ രോഗത്തിന്റെ (Bipolar Disorder) ചികിത്സയില്‍ തെറാപ്പികളും കൗണ്‌സലിങ്ങും കൊടുക്കുന്നതിനു മുന്‍പ് സൈക്ക്യാട്രിസ്റ്റിന്റെ സഹായത്തോടെയാണ് മരുന്നുകള്‍ കൊടുക്കേണ്ടത് എന്ന് പറയും. ബൈപോളാര്‍ എന്നാല്‍, രണ്ടു ദ്രുവങ്ങള്‍ ഉള്ള, തീവ്രമായ ഉന്മാദത്തിന്റെയും വിഷാദത്തിന്റെയും തലത്തിലേയ്ക്ക് മാറി മാറി പോകുന്ന രോഗാവസ്ഥ ആണ്. ഒരേ വ്യക്തിയില്‍ ജീവിതത്തിന്റെ ചില ഘട്ടത്തില്‍, സന്തോഷം തീവ്രമായി മാസങ്ങള്‍ നിലനില്‍ക്കും. അമിതമായ ഊര്‍ജ്ജസ്വലത ആണ് പ്രധാന ലക്ഷണം. രാത്രിയില്‍…

Read More

കൈനിറയെ നിയമന ഉത്തരവുകളുമായി രാഗേഷ്; ഇത് പരിശ്രമത്തിന്റെ വിജയം

Thamasoma News Desk ഇപ്പോള്‍, നേര്യമംഗലം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായ, പെരുമ്പാവൂര്‍ സ്വദേശിയായ കെ ആര്‍ രാഗേഷിന്റെ കൈ നിറയെ നിയമന ഉത്തരവുകളാണ്. തന്റെ 16-ാം വയസുമുതല്‍ പി എസ് സി (PSC) പരിശീലനം തുടങ്ങി, 25 -ാം വയസിലെത്തി നില്‍ക്കുമ്പോള്‍, ഇഷ്ടമുള്ള ഏതു ജോലിയും സ്വീകരിക്കാമെന്ന നിലയിലേക്ക് വിജയിച്ചു മുന്നേറി. ചുമട്ടു തൊഴിലാളിയായ അച്ഛന്റെ കണ്ണീരും കഷ്ടപ്പാടും കണ്ടു വളര്‍ന്ന രാഗേഷിന് ജീവിതം തന്നെയൊരു പോരാട്ടമായിരുന്നു. അച്ഛന്‍ സാധനങ്ങള്‍ ശിരസിലേറ്റിയപ്പോള്‍, മകനാകട്ടെ ശിരസില്‍…

Read More

ഈ പ്രഹസനം മതിയാക്കൂ സഖാവേ

Jess Varkey Thuruthel ഓണക്കാലത്തെ ആവശ്യങ്ങള്‍ക്കു വേണ്ടി ചേര്‍ത്തലയിലെ വീട്ടില്‍ സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ് (P Prasad) പൂക്കൃഷി ആരംഭിച്ചതിന്റെ ഫോട്ടോ ഷൂട്ട് ആണിത്. ചുറ്റും ക്യാമറകള്‍ക്കു നടുവില്‍ നിന്നുകൊണ്ടു നടത്തുന്ന ഫോട്ടോഷൂട്ട് നാടകം. ഉപജാപകരുടെ അകമ്പടിയോടെ നടത്തുന്ന ഇത്തരം നാടകങ്ങള്‍ വെറും പ്രഹസനം മാത്രമാണെന്നു പറയാതെ വയ്യ. ഭക്ഷണത്തിന് ഓരോ മനുഷ്യരും ആശ്രയിക്കുന്നത് കര്‍ഷകരെയും കൃഷിയെയുമാണ്. എന്നാലിന്ന് ആ മേഖല മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസന്ധികള്‍ നേരിടുന്നു. ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വില കിട്ടാറില്ല എന്നതായിരുന്നു…

Read More

നിള കൊളുത്തിയ കൊടുംതീയില്‍ കത്തിയെരിയുമോ ജാതിവെറി?

Jess Varkey Thuruthel ചെയ്യുന്ന തൊഴില്‍ എന്തുമായിക്കൊള്ളട്ടെ. നിള നമ്പ്യാര്‍ (Nila Nambiar) തീ കൊളുത്തിയിരിക്കുന്നത് ജാതിവെറിയുടെ കടയ്ക്കലാണ്. ജാതിയില്ലെന്ന് എത്രയേറെ ആവര്‍ത്തിച്ചാലും മനുഷ്യരേറെയും ഉള്ളിന്റെ ഉള്ളിലെങ്കിലും ജാതീയതയെ താലോലിക്കുന്നവരാണ്. തനിക്കു ചുറ്റും ആജ്ഞാനുവര്‍ത്തികള്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവര്‍. എല്ലാവരെക്കാളും വലിയവരാണ് താന്‍ എന്നു ചിന്തിക്കുന്നവര്‍. ബ്രാഹ്‌മണ്യം അടിച്ചേല്‍പ്പിച്ച ജാതീയത ഇന്നും കേരളസമൂഹത്തില്‍ കൊടികുത്തി വാഴുന്നുണ്ട്. കറുപ്പിനെ ഇകഴ്ത്തിയ സത്യഭാമയെ എതിര്‍ക്കാന്‍ കേരളം ഒറ്റക്കെട്ടായി നിന്നു. പക്ഷേ, ആ എതിര്‍ത്തവരുടെ ഉള്ളിലും ഒരു സത്യഭാമയുണ്ടെന്നതാണ് സത്യം. ജനാധിപത്യമെന്നത് പുസ്തകത്താളില്‍…

Read More

ഗൗരി ലക്ഷ്മിക്ക് എവിടെയോ കണക്കു പിഴച്ചിട്ടുണ്ട്

Jess Varkey Thuruthel ഒരു വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ‘മുറിവ്’ എന്ന ആല്‍ബത്തിലെ വരികളുടെ പേരില്‍ ഗൗരി ലക്ഷ്മി (Gowry Lakshmi) അതിരൂക്ഷമായ സൈബര്‍ ആക്രമണങ്ങള്‍ നേരിടുകയാണ്. ‘എന്റെ പേര് പെണ്ണ്, എനിക്ക് വയസ്സ് എട്ട്, സൂചി കുത്താന്‍ ഇടമില്ലാത്ത ബസില്‍ അന്ന് എന്റെ പൊക്കിള്‍ തേടി വന്നവന്റെ പ്രായം 40’ എന്ന വരികളാണ് ഏറ്റവും കൂടുതലായി വിമര്‍ശിക്കപ്പെടുന്നത്. ‘ഈ കാര്യം പറഞ്ഞാല്‍പ്പോരെ, എന്തിനീ പാട്ട്’ എന്നുള്ള വിമര്‍ശനങ്ങളുമുണ്ട്. എന്തായാലും ഗൗരി ലക്ഷ്മിയുടെ ‘മുറിവ്’ വൈറലായിക്കഴിഞ്ഞു. നിമിഷ…

Read More

ഈ ആരാധകരുടെ കാല്‍ ശതമാനമുണ്ടായിരുന്നെങ്കില്‍…

Thamasoma News Desk T-20 വേള്‍ഡ് കപ്പ് (T-20 World Cup) നേടിയെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ സ്വീകരിക്കാന്‍ തെരുവിലിറങ്ങിയ ആരാധകരുടെ 25% മതിയായിരുന്നു, മണിപ്പൂരിലെ ജനങ്ങള്‍ക്കും ഗുസ്തി താരങ്ങള്‍ക്കും നീറ്റ് വിദ്യാര്‍ത്ഥികള്‍ക്കും നീതി ലഭിക്കാന്‍. ഇതൊരു ദു:ഖകരമായ സത്യമാണ്. തന്റെ ട്വിറ്റര്‍ (X) അക്കൗണ്ടിലൂടെ ന്യൂട്ടന്‍ എന്നയാളാണ് ഈ കാര്യം വ്യക്തമാക്കിയത്. സിനിമാ നടന്‍ പ്രകാശ് രാജ് ഈ ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് ടീം അംഗങ്ങളെ കാണാന്‍ സൗത്ത് മുംബൈയില്‍ തടിച്ചുകൂടിയ ആരാധകരില്‍ 11…

Read More