ഏകീകൃത സിവില്‍കോഡ്: പരിഷ്കൃത സമൂഹത്തിന്റെ ആണിക്കല്ല്
Jess Varkey Thuruthel ഇന്ത്യയില്‍ നിലനിന്നിരുന്ന ജാതി മത വൈജാത്യങ്ങള്‍ക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം പ്രത്യേകം ബാധകമാകുന്ന നിയമങ്ങളെ ഒറ്റ നിയമത്തിനു കീഴില്‍ കൊണ്ടുവന്നത് 1840 ല്‍ ഇന്ത്യയിലെ ബ്രിട്ടീഷ് സര്‍ക്കാര്‍ ആയിരുന്നു. ജാതി മത വര്‍ണ്ണവെറികള്‍ കൊടികുത്തി വാണിരുന്ന അക്കാലങ്ങളില്‍ കുറ്റകൃത്യങ്ങള്‍, തെളിവുകള്‍, കരാറുകള്‍ എന്നിവ മാത്രമേ ഏകീകൃത നിയമത്തിനു കീഴില്‍ കൊണ്ടുവരാന്‍ ബ്രിട്ടീഷ് ഗവണ്മെന്റിനു പോലും സാധിച്ചിരുന്നുള്ളു. ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും വ്യക്തിനിയമങ്ങളെക്കൂടി ഒരു കുടക്കീഴില് കൊണ്ടുവരാന്‍ അന്ന് സര്‍ക്കാരിനു കഴിയാതെ പോയി.യൂണിഫോം സിവില്‍ കോഡിലൂടെ…