രാത്രിയില്‍ അവള് വാഴക്കൂട്ടങ്ങള്‍ക്കിടയില്‍ അഭയം തേടി. എന്നിട്ടും…
Jess Varkey Thuruthel & Zachariah വൈകിട്ട് സ്കൂള്‍ വിട്ടു വീട്ടിലേക്കു പോകാനുള്ള ബെല്‍ മുഴങ്ങുമ്പോള്‍, മറ്റെല്ലാ കുട്ടികളും ആഹ്ലാദത്തോടെ, കളിചിരികളുമായി അവരവരുടെ വീടുകളിലേക്കു മടങ്ങുമ്പോള്‍, അവളുടെ മനസ് ആധിയാല്‍ നിറയും. വീട്ടില്‍ അവളെ കഴുകന് കണ്ണുകളോടെ കാത്തിരിക്കുന്നവര്‍ നിരവധിയുണ്ട്. അവരില്‍ നിന്നും രക്ഷപ്പെടാന്‍ കിണഞ്ഞു പരിശ്രമിക്കുമെങ്കിലും പലപ്പോഴും അവള്‍ക്കു കഴിയാറില്ല. അതിനാല്‍, സ്കൂള്‍ വിട്ടാലും കണ്ണംപടിയിലെ കാടുകളിലെവിടെയെങ്കിലും അവള് പതുങ്ങിയിരിക്കും. രാത്രിയുടെ മറപറ്റി പതിയെ വീട്ടിലേക്ക്. പക്ഷേ, വീട്ടില്‍ തന്നെ കാത്തിരിക്കുന്ന കഴുകന്മാരില് നിന്നും എങ്ങനെ…