വിദ്യമോള്‍ പ്രമാദം അഥവാ വേടനെ അമ്പെയ്തു വീഴ്ത്തിയ പെണ്‍പക്ഷി

ഏകാകിയായ പക്ഷിയാണു താനെന്നവള്‍ സ്വയം വിശേഷിപ്പിക്കുന്നു…. അനന്തനീലാകാശത്തില്‍, അഭിമാനത്തോടെ, അന്തസോടെ, ചങ്കൂറ്റത്തോടെ ഒറ്റയ്ക്കുനിന്നു പോരാടിയ കരുത്തയായ പെണ്‍പക്ഷിയെന്ന് തമസോമയും….. പതുങ്ങി, അവസരം കാത്തിരുന്ന് തന്റെ ശരീരത്തെ ആക്രമിച്ച വേടനെ അമ്പെയ്തു വീഴ്ത്തിയ പെണ്‍പക്ഷിയാണവള്‍….! തലയില്‍ തുണിയിട്ട്, പേരില്ലാതെ, രൂപമില്ലാതെ, ബലാത്സംഗികള്‍ക്കെതിരെ പരാതികൊടുക്കുന്ന നട്ടെല്ലില്ലാത്ത സ്ത്രീകള്‍ക്കിടയില്‍ അവള്‍ നക്ഷത്രശോഭയോടെ മിന്നിത്തിളങ്ങുന്നു. കാരണം, പ്രശസ്തനായ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയെന്ന ബലാത്സംഗിയെ സ്വന്തം പേരും രൂപവും വ്യക്തിത്വവും വിളിച്ചു പറഞ്ഞുകൊണ്ടാണവള്‍ പോരാടിത്തോല്‍പ്പിച്ചത്. പുരുഷാധികാര സംസ്‌കൃതിയുടെ മൂടുതാങ്ങികളത്രയും ഇളകി വന്നിട്ടും…

Read More