വെളുപ്പിക്കലുമായി ചെകുത്താന്‍ അജുവിന്റെ കിങ്കരന്മാര്‍

Thamasoma News Desk യൂ ട്യൂബര്‍ ചെകുത്താന്‍ അജു അലക്‌സിനെ (Chekuthan Aju Alex) വെളുപ്പിച്ചെടുക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ഇപ്പോള്‍ ചെകുത്താന്റെ കിങ്കരന്മാര്‍. A.M.M.A ജനറല്‍ സെക്രട്ടറി സിദ്ധിഖിനെതിരെ പലരും ലൈംഗിക ആരോപണ പരാതിയുമായി മുന്നോട്ടു വന്നതോടെയാണ് ചെകുത്താനെ വെളുപ്പിക്കാനുള്ള പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഇത് ചെകുത്താന്റെ പ്രതികാരമാണെന്ന രീതിയിലാണ് പോസ്റ്റുകള്‍ മിക്കതും. തിരുവല്ല മഞ്ഞാടി സ്വദേശിയായ അജു അലക്‌സാണ് ചെകുത്താന്‍ എന്ന യൂ ട്യൂബ് ചാനലിന്റെ ഉടമ. ചാനല്‍ ആരംഭിച്ച കാലം…

Read More

ദുരിതകാലം കൊയ്ത്തു കാലമാക്കുന്നവര്‍ക്കെതിരെ പ്രതികരിച്ചേ തീരൂ

Jess Varkey Thuruthel വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ (Disaster) പെട്ടുപോയ ഹതഭാഗ്യരായ മനുഷ്യരെ സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെ കരുതുകയും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ചേര്‍ത്തുപിടിക്കുകയും ചെയ്തവരാണ് ഓരോ മലയാളിയും. ആ ദുരന്തഭൂമിയിലെത്തി ആവശ്യമായ സഹായങ്ങളെല്ലാം ചെയ്തു കൊടുക്കാനും ഒട്ടനവധി പേര്‍ തയ്യാറാവുകയും ചെയ്തു. ദുരിതത്തില്‍ പെടുന്നവരെ രക്ഷപ്പെടുത്താനും ചേര്‍ത്തു പിടിക്കാനും ഓരോ മലയാളിയും കാണിക്കുന്ന ഹൃദയ വിശാലത ലോകം മുഴുവന്‍ അംഗീകരിക്കപ്പെടുക കൂടി ചെയ്തിട്ടുണ്ട്. കാരണം രക്ഷാപ്രവര്‍ത്തനമായാലും രക്ഷയ്ക്കായാലും മലയാളിയോളം പോന്ന മറ്റൊരു സമൂഹവുമില്ല എന്നതു തന്നെ….

Read More

ജീവനോടെ ശേഷിച്ചവരോട് പണമടയ്ക്കാന്‍ സ്വകാര്യധനകാര്യ സ്ഥാപനങ്ങള്‍

Thamasoma News Desk ‘താങ്കള്‍ സേഫ് ആണോ? ആണെങ്കില്‍ ഈ മാസത്തെ ഇ എം ഐ (EMI) അടയ്ക്കണം’ വയനാട് ഉരുള്‍പൊട്ടലില്‍ നിന്നും രക്ഷപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്നവരെ വിളിച്ച് സുരക്ഷിതരായിരിക്കുന്നോ എന്നു ചോദിച്ച ശേഷം മാസത്തവണ അടയ്ക്കാന്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നതായി പരാതി. ഉരുള്‍പൊട്ടലില്‍ സര്‍വ്വം നഷ്ടപ്പെട്ട്, ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ജീവച്ഛവമായി ക്യാമ്പുകളില്‍ കഴിയുന്നവരോടാണ് ധനകാര്യസ്ഥാപനങ്ങളുടെ ഈ മനുഷ്യത്വമില്ലായ്മ. മുത്തൂറ്റ്, ബജാജ് ഫിനാന്‍സ് തുടങ്ങി എല്ലാ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും വിളിയെത്തിയതായി ക്യാമ്പില്‍…

Read More

ഇനി ഈ ഓര്‍മ്മകള്‍ കൂടി മാഞ്ഞുപോകട്ടെ….

Thamasoma News Desk പുഞ്ചിരിമട്ടത്തിന്റെ മനോഹാരിതയെല്ലാം ഒപ്പിയെടുത്ത ആ ചിത്രങ്ങള്‍ അദ്ദേഹം തന്റെ മൊബൈല്‍ ഫോണില്‍ നിന്നും നീക്കം ചെയ്തു. ഇനിയാ ഓര്‍മ്മകള്‍ പോലും തന്നെ കണ്ണീരണിയിക്കുമെന്ന് അദ്ദേഹത്തിനറിയാം (wayanad landslide). തിരുവനന്തപുരത്ത് ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായ അഭിജിത്ത് കല്ലിങ്കല്‍ എന്ന 18 കാരന്‍ തന്റെ ഗ്രാമമായ പുഞ്ചിരിമട്ടത്തിന്റെ പച്ചപ്പും വെള്ളച്ചാട്ടങ്ങളും മൊബൈലില്‍ പകര്‍ത്തിയിരുന്നു. നാട്ടിലായിരിക്കുന്ന സമയങ്ങളിലെല്ലാം അദ്ദേഹം ചെയ്തിരുന്നതും അതുതന്നെയാണ്. തന്റെ നാടിനെയും അതിന്റെ മനോഹാരിതയെയും അത്രമേല്‍ അദ്ദേഹം നെഞ്ചോടു ചേര്‍ത്തിരുന്നു. എന്നാലിന്ന്, തന്റെ കുടുംബത്തിലെ…

Read More

ഉരുള്‍പൊട്ടല്‍: കേരളത്തിനും തമിഴ്‌നാടിനും ഗ്രീന്‍ ട്രിബ്യൂണല്‍ നോട്ടീസ്

Thamasoma News Desk ഉരുള്‍പൊട്ടലുണ്ടായ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. ഇതിനിടയില്‍, പരിസ്ഥിതിക്ക് പ്രാധാന്യം നല്‍കാതെയുള്ള വികസനത്തിന്റെ പേരില്‍ കേരളത്തിനും തമിഴ്‌നാടിനുമെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എന്‍ജിടി) (National Green Tribunal (NGT) )തെക്കന്‍ ബെഞ്ച് സ്വമേധയാ കേസെടുത്തു. ഉരുള്‍ പൊട്ടാന്‍ സാധ്യതയുള്ള ഈ പ്രദേശങ്ങളില്‍ ഇത്രയേറെ കെട്ടിടങ്ങള്‍ എങ്ങനെ ഉണ്ടായി എന്നതിന് വിശദീകരണം നല്‍കാനും ഹരിത ട്രിബ്യൂണല്‍ ആവശ്യപ്പെട്ടു. പാരിസ്ഥിതികമായി സെന്‍സിറ്റീവ് ആയതും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതുമായ പശ്ചിമഘട്ട പ്രദേശങ്ങളില്‍ അനധികൃതമായി നിരവധി റിസോര്‍ട്ടുകള്‍ പണിതതിനെതിരെയാണ് കേസ്. ഇരു…

Read More

സംഘികള്‍ വസ്തുതകള്‍ വളച്ചൊടിക്കുന്നത് ഇങ്ങനെയാണ്

Jess Varkey Thuruthel വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ അമ്മ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുണ്ടെങ്കില്‍ മുലപ്പാല്‍ നല്‍കാന്‍ തന്റെ ഭാര്യ ഒരുക്കമാണെന്ന ഫേയ്‌സ്ബുക്ക് കമന്റിനു താഴെ ആഭാസം എഴുതി വച്ചത് ഒന്നോ രണ്ടോ പേരല്ല, നിരവധി പേര്‍. അവരില്‍ ഒരാളായ സംഘി (Sanghi) ജോര്‍ജ് കെ ടിയെ കണ്ണൂരിലെ ജനങ്ങള്‍ കൈകാര്യം ചെയ്തു. ഈ സംഭവത്തെ സംഘി വളച്ചൊടിച്ചത് ഇങ്ങനെയാണ്. വയനാട് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പങ്കാളിയാകാനെത്തിയ ആര്‍ എസ് എസ് പ്രവര്‍ത്തകനെ രാഷ്ട്രീയം ചോദ്യം ചെയ്ത് ഡി വൈ എഫ് ഐ…

Read More

മാണികകളിലിരുന്ന് പരിസ്ഥിതിക്കു വേണ്ടി വാദിക്കുന്നവര്‍

Jess Varkey Thuruthel മണിമാണികയുടെ സുരക്ഷിതത്വത്തിലിരുന്ന് പരിസ്ഥിതിക്കു വേണ്ടി ഘോരഘോരം പ്രസംഗിക്കുകയാണ് ചിലര്‍ സോഷ്യല്‍ മീഡിയയിലെമ്പാടും (The real hazards). ഇവരോടൊരു ചോദ്യം. ഒരു ചെറിയ കുടുംബത്തിനു താമസിക്കാന്‍ ആവശ്യമുള്ളതിലും അനേകവലിപ്പമുള്ള വീടാണോ നിങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്? നിങ്ങളുടെ വീടിന്റെ അടിത്തറയുണ്ടാക്കിയിരിക്കുന്നത് കരിങ്കല്ലുകൊണ്ടാണോ? നിങ്ങളുടെ വീടു വാര്‍ക്കാന്‍ മെറ്റല്‍ ഉപയോഗിച്ചിട്ടുണ്ടോ? അങ്ങനെയെങ്കില്‍ പരിസ്ഥിതിക്കു വേണ്ടി വാദിക്കാന്‍ നിങ്ങള്‍ക്ക് എന്താണ് അവകാശം? ഏതെങ്കിലുമൊരു പാറമടയില്‍ നിന്നും പൊട്ടിച്ചെടുത്ത കരിങ്കല്ലുകളാണ് നിങ്ങളുടെ വീടിന്റെയും ആധാരം. മൂന്നോ നാലോ പേര്‍ അടങ്ങുന്ന കുടുംബാംഗങ്ങള്‍ക്കു…

Read More

ഉരുളിനൊപ്പം പുറത്തുചാടിയ വിഷജീവികള്‍

Jess Varkey Thuruthel കേരളം കണ്ടതില്‍വച്ചേറ്റവും ആഘാതം സൃഷ്ടിച്ച ഉരുള്‍പൊട്ടലാണ് വയനാട്ടില്‍ ഉണ്ടായത്. ഏറ്റവുമൊടുവില്‍ ലഭിച്ച വിവരമനുസരിച്ച് 270 പേര്‍ മരിച്ചിരിക്കുന്നു. മണ്ണിനടിയില്‍ ഇനിയും ധാരാളമാളുകള്‍ കുടുങ്ങിക്കിടപ്പുണ്ട്. അതിനാല്‍ത്തന്നെ ഈ സംഖ്യ ഇനിയുമുയര്‍ന്നേക്കാം. 2018 ലെ വെള്ളപ്പൊക്കത്തില്‍പ്പോലും കേരളത്തിലെമ്പാടും പല ദിവസങ്ങളായി മരണമടഞ്ഞത് 480 പേരാണ്. പക്ഷേ, ഇതിപ്പോള്‍ ഒരു മലഞ്ചെരുവില്‍ ഒറ്റ രാത്രികൊണ്ട് ഇത്രയേറെപ്പേര്‍ മരിച്ചിരിക്കുന്നു. കേരളം വിറങ്ങലിച്ചു നില്‍ക്കുന്ന ഈ അവസരത്തിലും വര്‍ഗ്ഗീയ വിഷം ചീറ്റി നിരവധി ജീവികള്‍ (poisonous creatures) മാളങ്ങളില്‍ നിന്നും…

Read More

രക്ഷാപ്രവര്‍ത്തനം: വീണ്ടും മാതൃകയായി കേരളം

സഖറിയ & ജെസ് വര്‍ക്കി തുരുത്തേല്‍ വയനാട്ടില്‍ ഒരു ഗ്രാമമൊന്നാകെ ദുരന്തഭൂമിയായി മാറിയിരിക്കുന്നു (wayanad landslides). എങ്ങും നടുക്കുന്ന കാഴ്ചകള്‍. ജീവിതത്തിലേക്കു കഷ്ടിച്ചു രക്ഷപ്പെട്ടവര്‍, കൈത്തുമ്പില്‍ നിന്നും പിടിവിട്ടു പോയവരെ തേടുന്ന ഉറ്റവര്‍. വിലങ്ങുതടിയായി തോരാത്ത പെരുമഴ. വീണ്ടും വീണ്ടുമുണ്ടാകുന്ന മണ്ണിടിച്ചിലുകള്‍. പെരുവെള്ളപ്പാച്ചില്‍. എല്ലാറ്റിനും മുകളിലായി കേരളത്തിന്റെ രക്ഷാദൗത്യം. മഴശമിച്ച് കാലാവസ്ഥ അനുകൂലമായാല്‍ മാത്രം രക്ഷാപ്രവര്‍ത്തനമെന്ന മറ്റു സംസ്ഥാനകാഴ്ചപ്പാടുകളില്‍ നിന്നും വ്യത്യസ്തമായി, ജീവനോടെ മണ്ണിനടിയില്‍ രക്ഷക്കായി കേഴുന്ന എല്ലാവരെയും രക്ഷപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ, എല്ലാ വിഭാഗങ്ങളെയും ഏകോപിപ്പിച്ചു നടത്തുന്ന…

Read More