കേരളത്തില്‍ ഭാര്യമാരുടെ അവസ്ഥ ലൈംഗിക തൊഴിലാളികളെക്കാള്‍ താഴെ: മൈത്രേയന്‍
(ഭാഗം-1) മൈത്രേയനുമായുള്ള അഭിമുഖം ദിവസങ്ങള്‍ക്കു മുന്‍പേ തന്നെ തീരുമാനിക്കപ്പെട്ടുവെങ്കിലും അദ്ദേഹത്തോടു ചോദിക്കേണ്ട ഒരു ചോദ്യം പോലും തയ്യാറാക്കാന്‍ എനിക്കു സാധിച്ചിരുന്നില്ല. മനസ് ശൂന്യമായിരുന്നു. അദ്ദേഹം ഇടപെട്ടിട്ടുളള നൂറുനൂറായിരം സാമൂഹിക വിഷയങ്ങളുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ എന്നെന്നും അനുകൂലിച്ചിട്ടുള്ള എന്നെ സംബന്ധിച്ചിടത്തോളം എന്തു ചോദ്യമാണ് അദ്ദേഹത്തോടു ചോദിക്കുക എന്നതായിരുന്നു ഈ ദിവസങ്ങളിലെല്ലാം എന്റെ മനസിനെ അലട്ടിയിരുന്നത്. ചോദ്യങ്ങളൊന്നും രൂപപ്പെടാതെ ശൂന്യമായ മനസുമായി, ഒടുവില്‍, തണുത്തൊരു പ്രഭാതത്തില്‍, കൊച്ചിയിലേക്കു യാത്രയായി. യാത്രയിലുടനീളം മനസിലൂടെ കടന്നു പോയത് അദ്ദേഹത്തോടു ചോദിക്കാന്‍ എന്റെ മനസില്‍…