ജനരോക്ഷം രൂക്ഷം; ശക്തമായ പ്രതിഷേധവുമായി നീണ്ടപാറ നിവാസികള്‍
Jess Varkey Thuruthel നീണ്ടപാറ ചെമ്പന്‍കുഴിയില്‍, കാട്ടാന (Wild elephant) പനമരം മറിച്ചിട്ടതിന് അടിയില്‍ പെട്ട് ബൈക്ക് യാത്രികരായ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ജനരോക്ഷം ആളിക്കത്തുന്നു. കോതമംഗലം എം എ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ ആന്‍ മേരിയും അല്‍ത്താഫുമാണ് അപകടത്തില്‍ പെട്ടത്. ഇതില്‍ ആന്‍മേരിക്ക് ജീവന്‍ നഷ്ടമായി. റോഡരികില്‍ നിന്ന പനമരം ആന റോഡിലേക്കു മറിച്ചിടുകയായിരുന്നു. പനങ്കുട്ടി ഭാഗത്തു നിന്നും കോതമംഗലം ഭാഗത്തേക്ക് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ആന്‍ മേരിയും അല്‍ത്താഫും…