ആനശല്യം: ഫോറസ്റ്റ് വാഹനം തടഞ്ഞുവച്ച് നീണ്ടപാറ നിവാസികള്‍

Thamasoma News Desk നീണ്ടപാറ സ്വദേശിയായ മോളത്ത് ബേബിയുടെ സോളാര്‍ ഫെന്‍സിംഗും തകര്‍ത്ത് കൃഷിയിടത്തില്‍ പ്രവേശിച്ച ആനക്കൂട്ടം (Wild elephant) വ്യാപകമായി കൃഷി നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് വനം വകുപ്പിന്റെ വാഹനം തടഞ്ഞുവച്ച് നീണ്ടപാറ നിവാസികള്‍. ആനശല്യത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കാതെ വാഹനം വിട്ടു നല്‍കുകയില്ലെന്നാണ് നാട്ടുകാരുടെ തീരുമാനം. ‘പോലീസ് വരട്ടെ, അറസ്റ്റു ചെയ്യട്ടെ. ആന പ്രശ്‌നത്തിന് തീരുമാനമാകാതെ വാഹനം വിട്ടുനല്‍കില്ല. അല്ലെങ്കില്‍ റേഞ്ച് ഓഫീസര്‍ ഇവിടെ വരണം. പ്രശ്‌നത്തിന് പരിഹാരം കാണണം,’ നീണ്ടപാറ നിവാസിയായ ഓലിക്കല്‍ പീതാബരന്‍…

Read More

കാഞ്ഞിരവേലിയില്‍ ആന ചെരിഞ്ഞത് വൈദ്യുതാഘാതം മൂലം

Thamasoma News Desk കാഞ്ഞിരവേലിയില്‍ കാട്ടാന ചെരിഞ്ഞത് വൈദ്യുതാഘാതം (electrocution) മൂലമെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മാടകയില്‍ ഷാജന്‍ എന്നയാളുടെ പറമ്പില്‍ പുഴയോടു ചേര്‍ന്നാണ് മൃതദേഹം കിടന്നിരുന്നത്. ജൂലൈ 28 ഞായറാഴ്ച രാത്രിയിലാണ് സംഭവം. ആന ചരിഞ്ഞ വിവരം അയല്‍ക്കാര്‍ പറഞ്ഞാണ് ഷാജനും വീട്ടുകാരുമറിയുന്നത്. പകല്‍ ഏകദേശം 9 മണിക്കായിരുന്നു അത്. ഷാജനും കുടുംബത്തിനുമായി ഏകദേശം ഒന്നരയേക്കര്‍ പറമ്പാണ് ഉള്ളത്. ഇതില്‍ ഒരു കോഴിഫാമും ഇവര്‍ നടത്തുന്നുണ്ട്. ഈ കോഴി ഫാമില്‍ വെള്ളമെത്തിക്കുന്നതിനായി സോളാര്‍ വൈദ്യുതിയാണ് ഉപയോഗിച്ചിരുന്നത്. പുഴയില്‍…

Read More
He did not just say that he will die, if there is no decision on the Katana problem

‘മരിക്കുമെന്നു വെറുതെ പറഞ്ഞതല്ല, കാട്ടാന പ്രശ്‌നത്തില്‍ ഇനിയും തീരുമാനമായില്ലെങ്കില്‍…!’

Jess Varkey Thuruthel ഞായറാഴ്ച രാത്രി വീട്ടുമുറ്റത്തെത്തിയ ആനയില്‍ നിന്നും നീണ്ടപാറ സ്വദേശിയായ മോളേല്‍ ബിജുവും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (wild elephant). വീടുപോലും ഇടിച്ചു താഴെയിടുമെന്നവര്‍ ഭയന്നിരുന്നു. രാവിലെ തങ്ങളെ സന്ദര്‍ശിക്കാനെത്തിയ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സന്തോഷ് ഉള്‍പ്പടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ അവര്‍ പൊട്ടിത്തെറിച്ചു. മരണം കണ്‍മുന്നിലെത്തിയതിന്റെ ഭീതി അവരുടെ കണ്ണുകളിലുണ്ടായിരുന്നു. ഇനി എത്രകാലം ജീവന്‍ സംരക്ഷിച്ചു പിടിക്കാനാകുമെന്ന് അവര്‍ക്കറിയില്ല. കൃഷിയും കാലിവളര്‍ത്തലും ഉപജീവനമാര്‍ഗ്ഗമായ ബിജുവിനെപ്പോലുള്ള നിരവധി കുടുംബങ്ങള്‍ക്ക് ഈ നാട്ടില്‍ ഭയരഹിതരായി ജീവിക്കണം….

Read More