കുറ്റിക്കുരുമുളകിന്റെ പ്രാധാന്യം വിളിച്ചോതി പീച്ചാട്ട് കുടുംബയോഗം
Thamasoma News Desk പ്രകൃതിയില്‍ നിന്നും കൃഷിയില്‍ നിന്നും അകന്നു പോകുന്ന മനുഷ്യരെ അവിടേക്കു തിരിച്ചു കൊണ്ടുവരുവാനുള്ള ഏക മാര്‍ഗ്ഗം കൃഷിയുടേയും പ്രകൃതിയുടേയും പ്രാധാന്യം അവരെ പറഞ്ഞു ബോധിപ്പിക്കുക എന്നതാണ്. കേരളത്തിന്റെ കറുത്ത പൊന്നായ, വിദേശികള്‍ കണ്ടുകൊതിച്ച കുരുമുളക് (Pepper) ഇന്ന് കേരളത്തിന് അന്യമായിക്കൊണ്ടിരിക്കുന്നു. യുവതലമുറ കൃഷിയില്‍ നിന്നും അകന്നു പോയിരിക്കുന്നു. വൈറ്റ് കോളര്‍ ജോലിയുടെ പ്രഭയില്‍ മുങ്ങി, അഴുക്കു പറ്റാത്ത ജോലിയിടങ്ങള്‍ തേടിയതിന്റെ ഫലമായി കേരള ജനത കഴിക്കുന്നതത്രയും വിഷമയമായി. തൊടിയിലൊരു കാന്താരിച്ചീനി നടാന്‍ പോലും…