തിരുവല്ലയുടെ ഹൃദയത്തിലേറി വികാസ് സ്കൂളിലെ ഭിന്നശേഷി കുട്ടികള്‍
Thamasoma News Desk ചുവടു പിഴയ്ക്കാതെ, താളം മാറാതെ തിരുവല്ല YMCA വികാസ് സ്കൂളിലെ ഭിന്നശേഷി കുട്ടികള്‍. Santa Harmony 2024 ന്റെ ഭാഗമായി സ്കൂളിലെ 2500 കുട്ടികളാണ് ക്രിസ്മസ് പാപ്പാമാരായി നഗരഹൃദയത്തില്‍ ചേക്കേറിയത്. 2500 ലേറെ കുട്ടികള്‍ അണിനിരന്നിട്ടും അവരിലാരുടേയും ചുവടുകള്‍ പിഴച്ചില്ല, താളം തെറ്റിയില്ല, ആര്‍ക്കും യാതൊരു പിഴവും സംഭവിച്ചില്ല. അതു തന്നെയായിരുന്നു ഈ പരിപാടിയുടെ മനോഹാരിതയും ചാരുതയും. പിജെ കുര്യന്, ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് തുടങ്ങി പ്രശസ്തരും പ്രഗത്ഭരുമായ നിരവധി പേര് അവിടെ…