Thamasoma News Desk
ഈ വീഡിയോ നിങ്ങളെ അസ്വസ്ഥരാക്കിയേക്കാം. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയില്‍ നിന്നുള്ള കാഴ്ചയാണിത്. വീടിനു മുന്നിലെ വൈദ്യുതി ലൈനില്‍ മുളവടി തട്ടിയതിനെത്തുടര്‍ന്ന് 35 വയസുള്ള ദേവേന്ദ്ര എന്നയാള്‍ മരിച്ചു (Electrocuted).
ബുധനാഴ്ച വൈകിട്ടാണ് സംഭവം. ക്ഷേത്രദര്‍ശനത്തിനു തയ്യാറെടുക്കുകയായിരുന്ന ദേവേന്ദ്ര, കൊടിയേറ്റത്തിനായിട്ടാണ് നീളമുള്ള മുളയെടുത്തത്. അമ്മാവന്റെ വീട്ടുമുറ്റത്ത് എത്തിയപ്പോള്‍, 33 കെ വി വൈദ്യുതി ലൈനില്‍ മുളവടി തട്ടി. അല്‍പം മുമ്പ് പെയ്ത മഴയില്‍ ലൈന്‍ കമ്പി നനഞ്ഞു കിടന്നതിനാലാണ് വൈദ്യുതി പ്രവാഹമുണ്ടായത് എന്നാണ് നിഗമനം. വൈദ്യുതാഘാതമേറ്റ് നിമിഷങ്ങള്‍ക്കകം ദേവേന്ദ്ര മരിക്കുകയായിരുന്നു.
പൂജയ്ക്കു തയ്യാറെടുക്കുന്ന തിരക്കിലായിരുന്നു എല്ലാവരും. പെട്ടെന്നുണ്ടായ അപകടത്തില്‍ എന്തുചെയ്യണമെന്നറിയാതെ എല്ലാവരും പകച്ചു പോയി. അദ്ദേഹത്തെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ദേവേന്ദ്ര വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീടിനു സമീപത്തുകൂടിയുള്ള വൈദ്യുതി ലൈനുകളില്‍ ഹൈ-വോള്‍ട്ടേജ് ആണ് മരണകാരണമെന്ന് ദേവേന്ദ്രയുടെ ബന്ധുക്കള്‍ പറയുന്നു.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47