ഈ ആരാധകരുടെ കാല്‍ ശതമാനമുണ്ടായിരുന്നെങ്കില്‍…

Thamasoma News Desk

T-20 വേള്‍ഡ് കപ്പ് (T-20 World Cup) നേടിയെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ സ്വീകരിക്കാന്‍ തെരുവിലിറങ്ങിയ ആരാധകരുടെ 25% മതിയായിരുന്നു, മണിപ്പൂരിലെ ജനങ്ങള്‍ക്കും ഗുസ്തി താരങ്ങള്‍ക്കും നീറ്റ് വിദ്യാര്‍ത്ഥികള്‍ക്കും നീതി ലഭിക്കാന്‍. ഇതൊരു ദു:ഖകരമായ സത്യമാണ്. തന്റെ ട്വിറ്റര്‍ (X) അക്കൗണ്ടിലൂടെ ന്യൂട്ടന്‍ എന്നയാളാണ് ഈ കാര്യം വ്യക്തമാക്കിയത്. സിനിമാ നടന്‍ പ്രകാശ് രാജ് ഈ ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

ക്രിക്കറ്റ് ടീം അംഗങ്ങളെ കാണാന്‍ സൗത്ത് മുംബൈയില്‍ തടിച്ചുകൂടിയ ആരാധകരില്‍ 11 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ് ഇവര്‍ മുംബൈയിലേക്ക് എത്തിയത്.

വ്യാഴാഴ്ച വൈകിട്ടു നടന്ന വിക്ടറി പരേഡ് കാണാന്‍ പതിനായിരക്കണക്കിന് ആളുകളാണ് മറൈന്‍ ഡ്രൈവില്‍ തടിച്ചു കൂടിയത്.

…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *